പശ്ചിമേഷ്യയില്‍ സമാധാനത്തിന് ഇന്ത്യ ഇടപെടണം
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലി പൈശാചിക ഭരണകൂടം ഗാസയിലും വെസ്റ്റ് ബാങ്കിലും വംശീയമായ ഉന്മൂലനം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിയുകയാണ്. ഹമാസ് ഇസ്രായേലില്‍ കടന്നുകയറി ചാവേര്‍ ആക്രമണം നടത്തിയതിന് ശേഷമാണ്, അതിന്റെ പ്രത്യാക്രമണമായി ഇസ്രായേല്‍ നടത്തുന്ന യുദ്ധമെന്ന് അമേരിക്കയും പാശ്ചാത്യരാഷ്ട്രങ്ങളും വ്യാഖ്യാനിക്കുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. പതിറ്റാണ്ടുകളായി ഇസ്രായേലിലെ സിയോണിസ്റ്റ് ഭരണകൂടം പലസ്തീന്‍ ജനതയെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ പിന്തുണയോടെ നടത്തുന്ന കൊടിയ പാതകത്തിനെതിരെ ഇച്ഛാശക്തിയൊന്നു കൊണ്ടുമാത്രം ത്യാഗപൂര്‍വം പ്രതിരോധിച്ചു നില്‍ക്കുകയാണ് പലസ്തീന്‍ ജനത. മുക്കാല്‍ നൂറ്റാണ്ടുമുമ്പ് പലസ്തീന്‍ ജനതയെ വഞ്ചിച്ച് […]
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലി പൈശാചിക ഭരണകൂടം ഗാസയിലും വെസ്റ്റ് ബാങ്കിലും വംശീയമായ ഉന്മൂലനം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിയുകയാണ്. ഹമാസ് ഇസ്രായേലില്‍ കടന്നുകയറി ചാവേര്‍ ആക്രമണം നടത്തിയതിന് ശേഷമാണ്, അതിന്റെ പ്രത്യാക്രമണമായി ഇസ്രായേല്‍ നടത്തുന്ന യുദ്ധമെന്ന് അമേരിക്കയും പാശ്ചാത്യരാഷ്ട്രങ്ങളും വ്യാഖ്യാനിക്കുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. പതിറ്റാണ്ടുകളായി ഇസ്രായേലിലെ സിയോണിസ്റ്റ് ഭരണകൂടം പലസ്തീന്‍ ജനതയെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ പിന്തുണയോടെ നടത്തുന്ന കൊടിയ പാതകത്തിനെതിരെ ഇച്ഛാശക്തിയൊന്നു കൊണ്ടുമാത്രം ത്യാഗപൂര്‍വം പ്രതിരോധിച്ചു നില്‍ക്കുകയാണ് പലസ്തീന്‍ ജനത. മുക്കാല്‍ നൂറ്റാണ്ടുമുമ്പ് പലസ്തീന്‍ ജനതയെ വഞ്ചിച്ച് […]
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലി പൈശാചിക ഭരണകൂടം ഗാസയിലും വെസ്റ്റ് ബാങ്കിലും വംശീയമായ ഉന്മൂലനം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിയുകയാണ്. ഹമാസ് ഇസ്രായേലില്‍ കടന്നുകയറി ചാവേര്‍ ആക്രമണം നടത്തിയതിന് ശേഷമാണ്, അതിന്റെ പ്രത്യാക്രമണമായി ഇസ്രായേല്‍ നടത്തുന്ന യുദ്ധമെന്ന് അമേരിക്കയും പാശ്ചാത്യരാഷ്ട്രങ്ങളും വ്യാഖ്യാനിക്കുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. പതിറ്റാണ്ടുകളായി ഇസ്രായേലിലെ സിയോണിസ്റ്റ് ഭരണകൂടം പലസ്തീന്‍ ജനതയെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ പിന്തുണയോടെ നടത്തുന്ന കൊടിയ പാതകത്തിനെതിരെ ഇച്ഛാശക്തിയൊന്നു കൊണ്ടുമാത്രം ത്യാഗപൂര്‍വം പ്രതിരോധിച്ചു നില്‍ക്കുകയാണ് പലസ്തീന്‍ ജനത. മുക്കാല്‍ നൂറ്റാണ്ടുമുമ്പ് പലസ്തീന്‍ ജനതയെ വഞ്ചിച്ച് ഇസ്രായേല്‍ രൂപവല്‍ക്കരിച്ച അന്നുതൊട്ടുതുടങ്ങിയതാണ് സിയോണിസ്റ്റ് അതിക്രമങ്ങള്‍. അതിനെതിരെ സഹികെട്ടുള്ള പ്രതികരണമാണ് ചിലപ്പോഴെങ്കിലുമുണ്ടാകുന്നത്. ഹമാസിന്റെ ഭാഗത്തുനിന്ന് പ്രതിരോധത്തിന്റെ ഭാഗമായുണ്ടായ അതിക്രമമാണ് മേഖലയിലാകെ ഇസ്രായേലി സൈന്യം നടത്തുന്ന കൂട്ടക്കൊലയും വംശീയ ഉന്മൂലനവുമെന്ന് വ്യാഖ്യാനിക്കുന്നത് കൂട്ടക്കൊലക്ക് ഒത്താശചെയ്യുന്നതിന് തുല്യമാണ്. ഹമാസ് നടത്തിയ അതിക്രമത്തിലും നിരപരാധികളാണ് കൊല്ലപ്പെട്ടത്, നിരപരാധികളാണ് ബന്ദികളാക്കപ്പെട്ടത്. അതിനാല്‍ ചെറുത്തുനില്‍പ്പിന്റെ പേരിലായാലും അത് അപലപനീയം തന്നെയാണ്.
പലസ്തീന്‍ ജനതയെ അവരുടെ ജന്മഭൂമിയില്‍ നിന്ന് തുടച്ചുനീക്കാനാണ് ഇസ്രായേല്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ഗാസയ്ക്ക് നേരെ നിരന്തര ആക്രമണം, വെസ്റ്റ്ബാങ്കില്‍ ജൂതാധിനിവേശം- ഈ തന്ത്രമാണ് പയറ്റുന്നത്. ഒരു വര്‍ഷത്തിനിടയില്‍ നാല്‍പത്തിരണ്ടായിരത്തോളം പേരെയാണ് ഇസ്രായേല്‍ സൈന്യം കൊന്നൊടുക്കിയത്. പതിനൊന്നായിരത്തിലേറെ കുഞ്ഞുങ്ങളും ആറായിരത്തിലേറെ അമ്മമാരുമാണ് ഇതിനകം കൊല്ലപ്പെട്ടത്. പത്ത് വിദേശമാധ്യമപ്രവര്‍ത്തകരടക്കം 138 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഗാസയിലെ എഴുപതുശതമാനം കെട്ടിടങ്ങളും തകര്‍ത്തു. ആസ്പത്രികള്‍ക്കുമേല്‍ ബോംബിട്ട് രോഗികളെയടക്കം കൂട്ടക്കൊലചെയ്യുകയാണ്. ഗാസയിലെ സ്‌കൂളുകളില്‍ പകുതിയും ആസ്പത്രികളില്‍ ഭൂരിഭാഗവും കുടിവെള്ള വിതരണസംവിധാനവും ഇന്ധനവിതരണസംവിധാനവും തകര്‍ത്തു. അവശേഷിച്ചവരില്‍ തൊണ്ണൂറു ശതമാനം ജനങ്ങളും അഭയാര്‍ഥികളായി തലങ്ങും വിലങ്ങും ഓടുന്നു.
പലസ്തീനികള്‍ക്ക് അഭയം നല്‍കുന്നവരെയും സഹായങ്ങളെത്തിക്കുന്നവരെയുംകൂടി ഉന്മൂലനം ചെയ്യുമെന്നാണിപ്പോള്‍ നരാധമനായ നെതന്യാഹുവിന്റെ പ്രഖ്യാപനം. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയില്‍ പോലും കൊലവിളിയാണ് നെതന്യാഹു നടത്തിയത്. യു.എന്‍. സെക്രട്ടറി ജനറലായ ഗുട്ടറസിനുവരെ ഭ്രഷ്ട് കല്‍പിക്കുന്നതുവരെയെത്തി ഇസ്രായേലിന്റെ തെമ്മാടിത്തം. സംഘര്‍ഷം പശ്ചിമേഷ്യയിലാകെ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലെബനനില്‍ കടന്നാക്രമണം നടത്തുകയാണിപ്പോള്‍. രണ്ടായിരത്തിലേറെ ലെബനി പൗരരെ സൈന്യം കൊലചെയ്തു. ഇറാനില്‍ കടന്നുകയറിയാണ് പലസ്തീന്റെ മുന്‍ പ്രസിഡണ്ടു കൂടിയായ ഇസ്മായില്‍ ഹനിയയെ കൊലചെയ്തത്. ഹിസ്ബുല്ല തലവനായിരുന്ന നസ്രുല്ലയെ ബെയ്‌റൂട്ടില്‍ ബോംബിട്ടാണ് കൊന്നത്.
ഈ കൂട്ടക്കൊലയും വംശീയമായ ഉന്മൂലനവും നിര്‍ത്തൂ എന്ന് പറയുകയല്ല, ആയുധങ്ങളും മറ്റ് സന്നാഹങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുകയാണ് അമേരിക്ക. മുമ്പ് ചേരിചേരാ രാഷ്ട്രമായിരുന്ന ഇന്ത്യയും നിര്‍ഭാഗ്യവശാല്‍ ഇസ്രായേലിന്റെ കിരാതവാഴ്ചക്ക് പിന്‍ബലം നല്‍കുകയാണ്, ആയുധങ്ങള്‍ എത്തിച്ചുകൊടുത്തുകൊണ്ട് ഹിറ്റ്‌ലറെയും തോല്‍പ്പിക്കുന്ന കൊടുംക്രൂരതയാണ് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. യുദ്ധം പശ്ചിമേഷ്യയിലാകെ വ്യാപിക്കുന്നത് ലക്ഷക്കണക്കായ മലയാളികളുടെ ജീവിതത്തിന് മേലും കരിനിഴല്‍ വീഴ്ത്തുകയാണ്. യുദ്ധം നടക്കുന്നതവിടെയാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ഇവിടെയുമുണ്ടാകും. യുദ്ധവ്യാപനം തടയാനും ഇസ്രായേലിനെ നിലക്കുനിര്‍ത്താനും ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഇടപെടലുണ്ടാകണം.