സൗദിയിലേക്ക് അടുത്ത മാസം മുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: സൗദി പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ അറിയിപ്പ്. സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഒക്ടോബര്‍ 31 മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചും സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യ തീരുമാനം. സൗദിയിലെ പ്രധാന നഗരികളായ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ നിന്ന് ഏതെല്ലാം വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വ്വീസുകള്‍ ഉണ്ടാകുകയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് […]

ന്യൂഡെല്‍ഹി: സൗദി പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ അറിയിപ്പ്. സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഒക്ടോബര്‍ 31 മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചും സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യ തീരുമാനം.

സൗദിയിലെ പ്രധാന നഗരികളായ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ നിന്ന് ഏതെല്ലാം വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വ്വീസുകള്‍ ഉണ്ടാകുകയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മൂലം ഏറെ കാലം വലഞ്ഞ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സര്‍വ്വീസ്.

Related Articles
Next Story
Share it