ചരിത്രം കുറിക്കാന്‍ ഇന്ത്യ-സൗദി സൈന്യം; സംയുക്ത സൈനികാഭ്യാസം ഉടന്‍

ന്യൂഡെല്‍ഹി: ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ-സൗദി സൈന്യം. ചരിത്രത്തിലാദ്യമായി ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുസൈന്യങ്ങളും ചേര്‍ന്ന് അഭ്യാസ പ്രകടനം നടത്തുക. ഇതിനായി ഇന്ത്യന്‍ സൈന്യം സൗദി അറേബ്യയിലെത്തും. പ്രതിരോധ മേഖലയില്‍ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇന്ത്യയും സൗദിയും പ്രതിരോധ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്. 2020 ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം.എം. നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ […]

ന്യൂഡെല്‍ഹി: ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ-സൗദി സൈന്യം. ചരിത്രത്തിലാദ്യമായി ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ സംയുക്ത അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാണ് ഇരുസൈന്യങ്ങളും ചേര്‍ന്ന് അഭ്യാസ പ്രകടനം നടത്തുക. ഇതിനായി ഇന്ത്യന്‍ സൈന്യം സൗദി അറേബ്യയിലെത്തും.

പ്രതിരോധ മേഖലയില്‍ ലോകരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇന്ത്യയും സൗദിയും പ്രതിരോധ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണിത്. 2020 ഡിസംബറില്‍ ഇന്ത്യന്‍ കരസേന മേധാവി മേജര്‍ ജനറല്‍ എം.എം. നരവനെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ സൈനിക തലവന്‍ സൗദി അറേബ്യ സന്ദര്‍ശിച്ചത്.

Related Articles
Next Story
Share it