യുക്രൈന്‍ സേന ഇന്ത്യക്കാരെ മനുഷ്യ കവചമാക്കുന്നുവെന്ന റഷ്യയുടെ വാദം ഇന്ത്യ തള്ളി

ന്യൂഡല്‍ഹി: യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ മനുഷ്യകവചമാക്കുകയാണെന്ന റഷ്യയുടെ വാദം ഇന്ത്യ തള്ളി. ഇത്തരമൊരു റിപ്പോര്‍ട്ടില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യക്കാരെ രക്ഷിക്കാന്‍ യുക്രൈന്‍ സഹകരിക്കുന്നുണ്ട്. ഇന്നലെ നിരവധി വിദ്യാര്‍ത്ഥികള്‍ യുക്രൈന്‍ അധികാരികളുടെ സഹായത്തോടെ കര്‍കീവ് വിട്ടതായും വിദേശകാര്യ വക്താവ് അറിയിച്ചു. കര്‍കീവില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റുന്നതിനായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് യുക്രൈന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈന്‍ വിടാന്‍ സാധിച്ചിട്ടുണ്ട്. ഇത് സാധ്യമാക്കാന്‍ യുക്രൈന്‍ അധികാരികള്‍ നല്‍കിയ സഹായത്തെ അഭിനന്ദിക്കുന്നു. ഇന്ത്യക്കാരെ സ്വീകരിച്ച […]

ന്യൂഡല്‍ഹി: യുക്രൈന്‍ സൈന്യം ഇന്ത്യക്കാരെ മനുഷ്യകവചമാക്കുകയാണെന്ന റഷ്യയുടെ വാദം ഇന്ത്യ തള്ളി. ഇത്തരമൊരു റിപ്പോര്‍ട്ടില്ലെന്ന് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യക്കാരെ രക്ഷിക്കാന്‍ യുക്രൈന്‍ സഹകരിക്കുന്നുണ്ട്. ഇന്നലെ നിരവധി വിദ്യാര്‍ത്ഥികള്‍ യുക്രൈന്‍ അധികാരികളുടെ സഹായത്തോടെ കര്‍കീവ് വിട്ടതായും വിദേശകാര്യ വക്താവ് അറിയിച്ചു. കര്‍കീവില്‍ നിന്ന് വിദ്യാര്‍ത്ഥികളെ മാറ്റുന്നതിനായി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് യുക്രൈന്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് യുക്രൈന്‍ വിടാന്‍ സാധിച്ചിട്ടുണ്ട്. ഇത് സാധ്യമാക്കാന്‍ യുക്രൈന്‍ അധികാരികള്‍ നല്‍കിയ സഹായത്തെ അഭിനന്ദിക്കുന്നു. ഇന്ത്യക്കാരെ സ്വീകരിച്ച യുക്രൈന്റെ അയല്‍രാജ്യങ്ങളോടും നന്ദി അറിയിക്കുകയാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതേസമയം എട്ടാംദിനവും റഷ്യ യുക്രൈനിന് നേരെ കടുത്ത ആക്രമണം തുടരുകയാണ്. യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിച്ചു. കീവിലും കര്‍ക്കീവിലും ഇന്നലെ രാത്രിയും കനത്ത ഷെല്ലാക്രമണവും സ്‌ഫോടനവും തുടര്‍ന്നു.
കൂടുതല്‍ ജനവാസ കേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വിനാശകരമായ ആയുധങ്ങള്‍ റഷ്യ ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്. അതേസമയം തങ്ങളുടെ പ്രതിരോധത്തില്‍ ഒരാഴ്ചയ്ക്കിടെ 9000 റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ പ്രസിഡണ്ട് സെലെന്‍സ്‌കി വ്യക്തമാക്കി.
അതിനിടെ റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കുകയാണ്. ബെലാറൂസ് പോളിഷ് അതിര്‍ത്തിയിലാണ് ചര്‍ച്ച.

Related Articles
Next Story
Share it