ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയാ പുനിയയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു

ജയ്പുര്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയാ പുനിയയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലായ്‌പ്പോഴും കരുത്തയായിരിക്കണമെന്ന് അമ്മ പറയാറുള്ളതിന്റെ അര്‍ത്ഥം ഇന്നാണ് എനിക്ക് മനസിലായത്. ഒരു ദിവസം നിങ്ങളില്ലാത്തതിന്റെ നഷ്ടം സഹിക്കാനുള്ള കരുത്ത് ഞാന്‍ നേടണമെന്നായിരുന്നു അമ്മ പറഞ്ഞത്. പ്രിയ കുറിച്ചു. എത്ര അകലെയായാലും അമ്മ എന്നും എന്റെ അരികെയുണ്ടാകും. എന്റെ മാര്‍ഗദര്‍ശിയായ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു. ജീവിതത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. പക്ഷെ നിങ്ങളെക്കുറിച്ചുള്ള […]

ജയ്പുര്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയാ പുനിയയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലായ്‌പ്പോഴും കരുത്തയായിരിക്കണമെന്ന് അമ്മ പറയാറുള്ളതിന്റെ അര്‍ത്ഥം ഇന്നാണ് എനിക്ക് മനസിലായത്. ഒരു ദിവസം നിങ്ങളില്ലാത്തതിന്റെ നഷ്ടം സഹിക്കാനുള്ള കരുത്ത് ഞാന്‍ നേടണമെന്നായിരുന്നു അമ്മ പറഞ്ഞത്. പ്രിയ കുറിച്ചു.

എത്ര അകലെയായാലും അമ്മ എന്നും എന്റെ അരികെയുണ്ടാകും. എന്റെ മാര്‍ഗദര്‍ശിയായ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു. ജീവിതത്തില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. പക്ഷെ നിങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ ഒരിക്കലും മറക്കില്ല. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ദയവായി എല്ലാവിധ മുന്‍കരുതലുകളുമെടുക്കുക. കാരണം ഈ വൈറസ് അപകടകാരിയാണ്. മാസ്‌ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക. സുരക്ഷിതരായിരിക്കുക- പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2019 ല്‍ ഇന്ത്യക്കായി അരങ്ങേറിയ പ്രിയ അഞ്ച് ഏകദിനങ്ങളിലും മൂന്ന് ട്വന്റി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും പ്രിയ ഇടം നേടിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രിയയുടെ സഹ താരമായിരുന്ന വേദ കൃഷ്ണ മൂര്‍ത്തിയുടെ അമ്മയും സഹോദരിയും കോവിഡിനെ തുടര്‍ന്ന് മരിച്ചിരുന്നു.

Related Articles
Next Story
Share it