ഇന്ത്യാ പാലസ്: അബുദാബിയുടെ സാംസ്‌കാരിക ഭൂപ്രകൃതിയിലെ ഒരു പാചകരത്‌നം

ഇരുവശത്തും പുതിയതും പഴയതുമായ കെട്ടിടങ്ങള്‍ നിറഞ്ഞ അബുദാബി സലാം സ്ട്രീറ്റിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് മരം കൊണ്ട് കൊത്തിയെടുത്ത മുഖചിത്രത്താല്‍ തിളങ്ങുന്ന ഹോട്ടല്‍ ഇന്ത്യ പാലസ് കാണാവുന്നതാണ്. അബുദാബിയുടെ സാംസ്‌കാരിക ഭൂപ്രകൃതിയിലെ ഒരു പാചക രത്‌നമാണ് ഇന്ത്യാ പാലസ്. വളരെക്കാലമായി അബുദാബിയിലെ പ്രശസ്തമായ ഡൈനിംഗ് ഡെസ്റ്റിനേഷനായ ഇന്ത്യാ പാലസ് യു.എ.ഇയുടെ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ ഒരു സ്ലൈസ് ആയി നിലകൊള്ളുന്നു. അബുദാബി നിവാസികള്‍ക്കിടയില്‍, വളരെക്കാലമായി നിലനില്‍ക്കുന്ന റെസ്റ്റോറന്റ് 'ദേശി' ഭക്ഷണം വിളമ്പുന്ന ഒരു ഭക്ഷണശാല മാത്രമല്ല അവരുടെ ജീവിതത്തിന്റെ ഭാഗമാണിത്. […]

ഇരുവശത്തും പുതിയതും പഴയതുമായ കെട്ടിടങ്ങള്‍ നിറഞ്ഞ അബുദാബി സലാം സ്ട്രീറ്റിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് മരം കൊണ്ട് കൊത്തിയെടുത്ത മുഖചിത്രത്താല്‍ തിളങ്ങുന്ന ഹോട്ടല്‍ ഇന്ത്യ പാലസ് കാണാവുന്നതാണ്. അബുദാബിയുടെ സാംസ്‌കാരിക ഭൂപ്രകൃതിയിലെ ഒരു പാചക രത്‌നമാണ് ഇന്ത്യാ പാലസ്. വളരെക്കാലമായി അബുദാബിയിലെ പ്രശസ്തമായ ഡൈനിംഗ് ഡെസ്റ്റിനേഷനായ ഇന്ത്യാ പാലസ് യു.എ.ഇയുടെ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ ഒരു സ്ലൈസ് ആയി നിലകൊള്ളുന്നു. അബുദാബി നിവാസികള്‍ക്കിടയില്‍, വളരെക്കാലമായി നിലനില്‍ക്കുന്ന റെസ്റ്റോറന്റ് 'ദേശി' ഭക്ഷണം വിളമ്പുന്ന ഒരു ഭക്ഷണശാല മാത്രമല്ല അവരുടെ ജീവിതത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അബുദബിയില്‍ ഉണ്ടായിട്ടുള്ള പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു നാഴികക്കല്ലാണ് ഇന്ത്യ പാലസ്. ഇന്ത്യാ പാലസിന്റെ സ്ഥായിയായ പൈതൃകവും ചരിത്രപരമായ പ്രാധാന്യവും തിരിച്ചറിഞ്ഞ്, അബുദബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് എമിറേറ്റിന്റെ 15 'അര്‍ബന്‍ ട്രഷറുകളില്‍' ഒന്നായി റസ്റ്റോറന്റിനെ തിരഞ്ഞെടുത്തു. അത് ഞങ്ങള്‍ക്ക് വലിയ അംഗീകാരമാണ്. ഇന്ത്യാ പാലസിനെ ഒരു സാംസ്‌കാരിക പൈതൃകമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ എപ്പോഴും പരിശ്രമിക്കുന്നു, 1997 മുതല്‍ അബുദബി സമൂഹത്തെ സേവിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് ഇന്ത്യ പാലസ് സ്ഥാപകന്‍ കെ മുരളീധരന്‍ പറയുന്നു.
ഒരു കുടിയേറ്റക്കാരന്റെ വിജയഗാഥ
യു.എ.ഇ.യിലെ മറ്റ് പല വിജയഗാഥകളെയും പോലെ ഇന്ത്യാ പാലസും ജനിച്ചത് ഒരു കുടിയേറ്റക്കാരന്റെ അശ്രാന്ത പരിശ്രമത്തില്‍ നിന്നും സംരംഭകത്വത്തില്‍ നിന്നുമാണ്. ദുബൈയിലെ അക്കൗണ്ട്‌സ് ക്ലര്‍ക്കില്‍ നിന്ന് 19 ഔട്ട്ലെറ്റുകളുള്ള റെസ്റ്റോറന്റ് ശൃംഖലയും ഇന്ത്യയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലും മറ്റ് നിരവധി സംരംഭങ്ങളുമുള്ള ഒരു ബിസിനസ്സ് പ്രമുഖനിലേക്കുള്ള മുരളീധരന്റെ വളര്‍ച്ച പ്രചോദനം നല്‍കുന്നതാണ്. തിരുവനന്തപുരം സ്വദേശിയായ മുരളീധരന്‍ ഏതാനും വര്‍ഷം ഒമാനില്‍ ജോലി ചെയ്ത ശേഷം 1980ലാണ് ജോലിയുമായി യു.എ .ഇലെത്തിയത്. ഞാന്‍ ആദ്യം ഒരു അക്കൗണ്ടന്റായി സ്ഥാനക്കയറ്റം നേടി, തുടര്‍ന്ന് ഡ്രൈവിംഗ് ലൈസന്‍സ് നേടി സെയില്‍സ്മാനായി. ഒരു സെയില്‍സ്മാന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അബുദബിയിലേക്ക് മാറ്റം സ്വീകരിച്ചു. അവിടെയാണ് ഒരു ബിസിനസുകാരനാകാനുള്ള എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് മുരളീധരന്‍ പറഞ്ഞു.
ഒരു ഫാസ്റ്റ് ഫുഡ് സ്വപ്‌നം
തന്റെ തൊഴിലുടമയുടെ അനുഗ്രഹത്തോടെയാണ് മുരളീധരന്‍ തന്റെ ആദ്യ സംരംഭം അബുദബിയില്‍ തുറന്നത്. മഫ്റഖ് ആശുപത്രിക്ക് സമീപം ലൂസിയ കഫറ്റീരിയ. എന്റെ മുതലാളിയാണ് കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത് വലിയ വിജയമായിരുന്നു. പക്ഷേ ഫാസ്റ്റ് ഫുഡ് ഭീമനായ കെ.എഫ്.സി.ക്ക് കട ഇഷ്ടപെട്ടതിനാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ക്ക് ഇത് അടച്ചുപൂട്ടേണ്ടിവന്നു അദ്ദേഹം പറഞ്ഞു. അബുദബിയില്‍ ഫാസ്റ്റ് ഫുഡിന് വര്‍ധിച്ചുവരുന്ന ജനപ്രീതി കണ്ട മുരളീധരന്‍ ബിസിനസ് മനസ്സിലാക്കാന്‍ യു.കെ.യില്‍ ഒരു കോഴ്സ് പഠിക്കാന്‍ തീരുമാനിച്ചു. ഞാന്‍ പാചകം പഠിച്ചു, ഒരു ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റിന്റെ പ്രവര്‍ത്തന വശം മനസ്സിലാക്കാനും കോഴ്സ് എന്നെ സഹായിച്ചു. അങ്ങനെയാണ് 1992-ല്‍ സതേണ്‍ ഫ്രൈഡ് ചിക്കന്‍ (എസ്.എഫ്.സി) ജനിച്ചത് മുരളീധരന്‍ വിശദമാക്കി. നിലവില്‍ എസ് .എഫ്.സി.ക്ക് യു.എ.ഇ യില്‍ 18 ബ്രാഞ്ചുകളുണ്ട്.
ഇന്ത്യ പാലസിന്റെ ജനനം
ഫാസ്റ്റ് ഫുഡ് ബിസിനസില്‍ മുഴുകിയ ശേഷം, അബുദാബിയില്‍ ഒരു ഇന്ത്യന്‍ റെസ്റ്റോറന്റ് തുറക്കുന്നതിലേക്ക് തന്റെ ശ്രദ്ധ പതിഞ്ഞതായി മുരളീധരന്‍ പറഞ്ഞു. എനിക്ക് അബുദാബിയില്‍ ഇന്ത്യയുടെ ഒരു ഭാഗം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു റെസ്റ്റോറന്റ് തുറക്കുക മാത്രമല്ല, നമ്മുടെ സംസ്‌കാരത്തിന്റെയും പാചകരീതിയുടെയും ഐശ്വര്യവും സമ്പന്നതയും പ്രാദേശിക ജനതക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതായിരുന്നു എന്റെ സ്വപ്‌നം മുരളീധരന്‍ പറഞ്ഞു. അബുദബിയില്‍ ഒന്നോ രണ്ടോ റസ്റ്റോറന്റുകള്‍ മാത്രമേ അക്കാലത്ത് ഇന്ത്യന്‍ ഭക്ഷണം വിളമ്പുന്നുള്ളൂ. സലാം സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റിന്റെ സജ്ജീകരണം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുത്തു- അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് പുരാവസ്തുക്കള്‍ തിരഞ്ഞെടുക്കുന്നതിനും പെയിന്റിംഗുകളും കൈകൊണ്ട് കൊത്തിയെടുത്ത തടി ഫര്‍ണിച്ചറുകളും ലഭിക്കാനും കലാകാരന്മാരെ കണ്ടെത്തുന്നതിനുമായി താന്‍ നിരവധി യാത്രകള്‍ നടത്തിയിരുന്നു. ആദ്യത്തെ ഇന്ത്യാ പാലസ് 1997-ല്‍ തുറന്നു. ഇതൊരു വലിയ ആഘോഷമായിരുന്നു. ഉദ്ഘാടനത്തിനായി ബോളിവുഡ് പിന്നണി ഗായകന്‍ കുമാര്‍ സാനുവിനെ കൊണ്ടുവന്നു. ഞങ്ങള്‍ ഇന്ത്യ പാലസിന്റെ പുറത്ത് ടെന്റുകള്‍ സ്ഥാപിക്കുകയും പ്രദര്‍ശനങ്ങളും ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് മാര്‍ക്കറ്റും തുറക്കുകയും ചെയ്തു.
ഒരു പാചക സാമ്രാജ്യത്തിന്റെ വളര്‍ച്ച
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ഇന്ത്യാ പാലസ് ഒരൊറ്റ റെസ്റ്റോറന്റില്‍ നിന്ന് ദിവസേന ആയിരക്കണക്കിന് വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു ശൃംഖലയായി വളര്‍ന്നു. നിലവില്‍, പ്രധാന ഷോപ്പിംഗ് മാളുകളിലെ ശാഖകള്‍ ഉള്‍പ്പെടെ യുഎഇയിലെ എല്ലാ എമിറേറ്റുകളിലുമായി റെസ്റ്റോറന്റിന് 12 ഔട്ട്ലെറ്റുകള്‍ ഉണ്ട്. അബുദബിയില്‍ ജനിച്ച ബ്രാന്‍ഡിന്റെ വിജയം വിശദീകരിച്ചുകൊണ്ട് മുരളീധരന്‍ പറഞ്ഞു,
അബുദബിയില്‍ ജനിച്ച ഇന്ത്യ പാലസ് ബ്രാന്‍ഡിനെ മറ്റ് ജിസിസി വിപണികളിലേക്ക് കൊണ്ടുപോകാന്‍ മുരളീധരന്‍ തയ്യാറാണ്. ഇന്ത്യ പാലസ് രുചികള്‍ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അടുത്ത 20 വര്‍ഷങ്ങളില്‍ ഞങ്ങളുടെ ബ്രാന്‍ഡും അതിന്റെ ഐഡന്റിറ്റിയും അതേപടി നിലനില്‍ക്കും. ഇത് എന്നും അബുദബിയുടെ സാംസ്‌കാരികവും പാചക സമ്പത്തും ആയിരിക്കും.

-റാഷിദ് പൂമാടം

Related Articles
Next Story
Share it