സുനില്‍ ഛേത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സങ്കടകരമായ കാര്യം പങ്കുവെക്കാനുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഛേത്രി വ്യക്തമാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ എസ് എല്‍) അദ്ദേഹം നയിക്കുന്ന ബെംഗളൂരു എഫ്‌സി ഇത്തവണ ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഒമാന്‍, യു എ ഇ എന്നിവര്‍ക്കെതിരെയുള്ള ഇന്ത്യയുടെ സൗഹൃദ മത്സരങ്ങള്‍ നടക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 25, 29 തീയതികളിലാണ് മത്സരം.

ബെംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സങ്കടകരമായ കാര്യം പങ്കുവെക്കാനുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഛേത്രി വ്യക്തമാക്കി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ എസ് എല്‍) അദ്ദേഹം നയിക്കുന്ന ബെംഗളൂരു എഫ്‌സി ഇത്തവണ ആദ്യറൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഒമാന്‍, യു എ ഇ എന്നിവര്‍ക്കെതിരെയുള്ള ഇന്ത്യയുടെ സൗഹൃദ മത്സരങ്ങള്‍ നടക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 25, 29 തീയതികളിലാണ് മത്സരം.

Related Articles
Next Story
Share it