അതിര്‍ത്തിയില്‍ മഞ്ഞുരുകുമോ? പാക്കിസ്ഥാനുമായി സൗഹാര്‍ദപരമായ ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ചു

ന്യൂഡെല്‍ഹി: പാക്കിസ്ഥാനുമായി സൗഹാര്‍ദപരമായ ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ചു. പാകസ്ഥാന്‍ ദിനത്തോടനുബന്ധിച്ച് പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടാണ് മോദി ഇമ്രാന്‍ ഖാന് കത്തെഴുതിയത്. ഇന്ത്യ പാകിസ്ഥാനുമായി സൗഹാര്‍ദപരമായ ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റേതായ അന്തരീക്ഷം അനിവാര്യമാണെന്ന് പ്രധാനമന്ത്രി കത്തില്‍ പറഞ്ഞു. ഒരു അയല്‍രാജ്യമെന്ന നിലയില്‍, ഇന്ത്യ പാകിസ്ഥാനിലെ ജനങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു. ഇതിനായി, ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റെ അന്തരീക്ഷം അനിവാര്യമാണ്, കത്തില്‍ […]

ന്യൂഡെല്‍ഹി: പാക്കിസ്ഥാനുമായി സൗഹാര്‍ദപരമായ ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ചു. പാകസ്ഥാന്‍ ദിനത്തോടനുബന്ധിച്ച് പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടാണ് മോദി ഇമ്രാന്‍ ഖാന് കത്തെഴുതിയത്.

ഇന്ത്യ പാകിസ്ഥാനുമായി സൗഹാര്‍ദപരമായ ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റേതായ അന്തരീക്ഷം അനിവാര്യമാണെന്ന് പ്രധാനമന്ത്രി കത്തില്‍ പറഞ്ഞു. ഒരു അയല്‍രാജ്യമെന്ന നിലയില്‍, ഇന്ത്യ പാകിസ്ഥാനിലെ ജനങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു. ഇതിനായി, ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റെ അന്തരീക്ഷം അനിവാര്യമാണ്, കത്തില്‍ പറഞ്ഞു. കോവിഡ്-19 വെല്ലുവിളികളെ നേരിടാന്‍ ഇമ്രാന്‍ ഖാന്‍, പാകിസ്ഥാലെ ജനത എന്നിവര്‍ക്ക് പ്രധാനമന്ത്രി മോദി ആശംസകള്‍ അറിയിച്ചു.

എല്ലാവര്‍ഷവും അയക്കുന്ന പതിവ് കത്താണിതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. അതേസമയം അതിര്‍ത്തിയില്‍ മഞ്ഞുരുകുന്നുവെന്നും ഇന്ത്യ-പാക് ബന്ധത്തില്‍ പോസിറ്റീവായ മുന്നേറ്റം നടക്കുന്നുവെന്നുമുള്ള സൂചനകളും വരുന്നുണ്ട്. നേരത്തെ സിന്ധു കമ്മീഷന്റെ യോഗത്തിനായി തിങ്കളാഴ്ച പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഇന്ത്യയിലെത്തിയിരുന്നു. രണ്ടര വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള ആദ്യ ചര്‍ച്ചയാരുന്നു ഇത്.

Related Articles
Next Story
Share it