തരംഗമായി ഇന്ത്യ, താരമായി ധ്രുവ്

ന്യൂഡല്‍ഹി: ഒരുപക്ഷെ, ഈ തിരഞ്ഞെടുപ്പ് ധ്രുവ് റാഠി എന്ന ചെറുപ്പക്കാരന് വേണ്ടി ദൈവം കരുതിവെച്ചതാവാം. വെറുപ്പിനെ പിളര്‍ന്ന് ഇന്ത്യാസഖ്യത്തെ കരുത്തുറ്റ ഒരു ശക്തിയായി ഉയര്‍ത്തി കൊണ്ടുവന്ന രാഹുല്‍ ഗാന്ധിയോടുള്ള അതേ സ്‌നേഹം തന്നെ രാജ്യത്തെ വലിയൊരു പങ്ക് ജനങ്ങള്‍ക്കും ധ്രുവ് റാഠിയോടുണ്ട്. കുറച്ചുമാസങ്ങളായി യൂട്യൂബില്‍ ട്രന്‍ഡിങ്ങില്‍ ലിസ്റ്റില്‍ കിടന്നു കറങ്ങുന്ന ഈ ചെറുപ്പക്കാരനെ അറിയാത്ത ആരുമുണ്ടാവില്ല ഇപ്പോള്‍. തിരഞ്ഞെടുപ്പിന് മുമ്പും പ്രചാരണ വേളയിലും രാജ്യത്തെ പൊതുജനത്തെ സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. ഇപ്പോഴിതാ വാട്ട്‌സാപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലും […]

ന്യൂഡല്‍ഹി: ഒരുപക്ഷെ, ഈ തിരഞ്ഞെടുപ്പ് ധ്രുവ് റാഠി എന്ന ചെറുപ്പക്കാരന് വേണ്ടി ദൈവം കരുതിവെച്ചതാവാം. വെറുപ്പിനെ പിളര്‍ന്ന് ഇന്ത്യാസഖ്യത്തെ കരുത്തുറ്റ ഒരു ശക്തിയായി ഉയര്‍ത്തി കൊണ്ടുവന്ന രാഹുല്‍ ഗാന്ധിയോടുള്ള അതേ സ്‌നേഹം തന്നെ രാജ്യത്തെ വലിയൊരു പങ്ക് ജനങ്ങള്‍ക്കും ധ്രുവ് റാഠിയോടുണ്ട്. കുറച്ചുമാസങ്ങളായി യൂട്യൂബില്‍ ട്രന്‍ഡിങ്ങില്‍ ലിസ്റ്റില്‍ കിടന്നു കറങ്ങുന്ന ഈ ചെറുപ്പക്കാരനെ അറിയാത്ത ആരുമുണ്ടാവില്ല ഇപ്പോള്‍. തിരഞ്ഞെടുപ്പിന് മുമ്പും പ്രചാരണ വേളയിലും രാജ്യത്തെ പൊതുജനത്തെ സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. ഇപ്പോഴിതാ വാട്ട്‌സാപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകളിലും നിറയെ ഈ ചെറുപ്പക്കാരനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം 2024 പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി മാറിയിരിക്കുന്നത് യൂട്യൂബര്‍ ധ്രുവ് റാഠി കൂടിയാണ്. സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത് എന്ന ധ്രുവ് റാഠിയുടെ പോസ്റ്റ് ഇതിനോടകം വൈറലായി.
കേന്ദ്ര സര്‍ക്കാറിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ധ്രുവിന്റെ വീഡിയോകള്‍.
കോടിക്കണക്കിന് കാഴ്ചക്കാരാണ് ധ്രുവിന്റെ വീഡിയോകള്‍ക്കുണ്ടായിരുന്നത്. ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരില്‍ ധ്രുവ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് കോടിക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തിലുള്‍പ്പെടെ വീഡിയോ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
21.5 മില്യണ്‍ ആളുകളാണ് 29കാരനായ, ഹരിയാന സ്വദേശിയായ ധ്രുവ് റാഠി യൂട്യൂബില്‍ ഫോളോവേഴ്‌സായിട്ടുള്ളത്. ഓരോ വീഡിയോയും വൈറല്‍. ഒരൊറ്റ ദിവസത്തിനുള്ളില്‍ പതിനാറ് മില്യണ്‍ ആളുകള്‍ വരെ വീഡിയോ കാണുന്നുണ്ട്. ധ്രുവിന്റെ വീഡിയോകള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്. നേരത്തെയുള്ള കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റാഗ്രാമില്‍ നാലര കോടിയും യൂട്യൂബില്‍ അഞ്ചര കോടിയും റീച്ച് എത്തി.

Related Articles
Next Story
Share it