ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച അഫ്ഗാന്‍ വനിതാ എം.പിക്ക് ഇന്ത്യ അടിയന്തര വിസ നല്‍കി

ന്യൂഡെല്‍ഹി: ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച അഫ്ഗാന്‍ വനിതാ എം.പിക്ക് ഇന്ത്യ വിസ നല്‍കി. അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നതിനിടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച അഫ്ഗാന്‍ എം.പി രംഗിന കര്‍ഗര്‍ക്കാണ് ഇന്ത്യ അടിയന്തര വിസ നല്‍കിയത്. ഓഗസ്റ്റ് 20നാണ് കര്‍ഗര്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കാതെ തിരിച്ചയക്കുകയായിരുന്നു. നയതന്ത്ര പാസ്പോര്‍ട്ട് കാണിച്ചിട്ടും അധികൃതര്‍ സമ്മതിച്ചില്ലെന്നും, വന്ന വിമാനത്തില്‍ തന്നെ തിരിച്ചയക്കുകയായിരുന്നുവെന്നും എം.പി പരാതിപ്പെട്ടിരുന്നു. അതേസമയം ഇത് അശ്രദ്ധ മൂലം സംഭവിച്ച തെറ്റാണെന്നാണ് […]

ന്യൂഡെല്‍ഹി: ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച അഫ്ഗാന്‍ വനിതാ എം.പിക്ക് ഇന്ത്യ വിസ നല്‍കി. അഫ്ഗാനില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നതിനിടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച അഫ്ഗാന്‍ എം.പി രംഗിന കര്‍ഗര്‍ക്കാണ് ഇന്ത്യ അടിയന്തര വിസ നല്‍കിയത്.

ഓഗസ്റ്റ് 20നാണ് കര്‍ഗര്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കാതെ തിരിച്ചയക്കുകയായിരുന്നു. നയതന്ത്ര പാസ്പോര്‍ട്ട് കാണിച്ചിട്ടും അധികൃതര്‍ സമ്മതിച്ചില്ലെന്നും, വന്ന വിമാനത്തില്‍ തന്നെ തിരിച്ചയക്കുകയായിരുന്നുവെന്നും എം.പി പരാതിപ്പെട്ടിരുന്നു.

അതേസമയം ഇത് അശ്രദ്ധ മൂലം സംഭവിച്ച തെറ്റാണെന്നാണ് അധികൃതരുടെ വിശദീകരണം. ഓഗസ്റ്റ് 20ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഫ്ഗാന്‍ പാര്‍ലമെന്റിലെ ഒരു വനിതാ അംഗത്തെ നാടുകടത്തിയ സംഭവം അശ്രദ്ധമൂലം സംഭവിച്ച ഒരു തെറ്റായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Related Articles
Next Story
Share it