അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അടിയന്തിര ഇ-വിസയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അടിയന്തിര ഇ-വിസയുമായി കേന്ദ്ര സര്‍ക്കാര്‍. അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇ-വിസ ഉപയോഗിച്ച് എളുപ്പത്തില്‍ ഇന്ത്യയില്‍ എത്താന്‍ കഴിയും. 'ഇ-എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസ' ലഭിക്കാന്‍ അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അഫ്ഗാനിലെ നയതന്ത്ര കാര്യാലയം അടച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ ഡെല്‍ഹിയില്‍ പരിശോധന നടത്തിയാണ് അനുമതി നല്‍കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. താലിബാനെ ഭയന്ന് അഫ്ഗാനിസ്ഥാന്‍ തലസ്ഥാന […]

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അടിയന്തിര ഇ-വിസയുമായി കേന്ദ്ര സര്‍ക്കാര്‍. അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇ-വിസ ഉപയോഗിച്ച് എളുപ്പത്തില്‍ ഇന്ത്യയില്‍ എത്താന്‍ കഴിയും. 'ഇ-എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസ' ലഭിക്കാന്‍ അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫ്ഗാനിലെ നയതന്ത്ര കാര്യാലയം അടച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ ഡെല്‍ഹിയില്‍ പരിശോധന നടത്തിയാണ് അനുമതി നല്‍കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. താലിബാനെ ഭയന്ന് അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ നിന്നും കൂട്ടമായി നടുവിടാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. വിവിധ അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാബൂള്‍ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം യു.എസ് സൈനിക വിമാനത്തില്‍ 140 പേര്‍ നിലത്തിരുന്ന് യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പറന്നുയര്‍ന്ന ഒരു വിമാനത്തിലെ എഞ്ചിനില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുകളില്‍ നിന്ന് വീണ് രണ്ട് പേര്‍ മരിച്ചിരുന്നു. ആള്‍ക്കൂട്ടം തടയാന്‍ യു.എസ് സൈന്യം വിമാനത്താവളത്തില്‍ വെടിയുതിര്‍ത്തു. വെടിവെപ്പിലും നിരവധി പേര്‍ മരിച്ചു.

കഴിഞ്ഞ ദിവസമാണ് കാബൂളും കീഴടക്കി താലിബാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ പതാക കെട്ടിയത്. ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന പേര് ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് മാറ്റി. ഇനി ഇസ്ലാമിക ഭരണമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാന്‍ കാബൂള്‍ കീഴടക്കിയതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. രാജ്യം വിട്ടത് രക്ത ചൊരിച്ചില്‍ ഒഴിവാക്കാനാണെന്നാണ് അഷ്റഫ് ഗനിയുടെ വിശദീകരണം.

Related Articles
Next Story
Share it