ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ജഡേജയും ഷമ്മിയും തിരിച്ചെത്തി, ഹര്‍ദികും കുല്‍ദീപും ഇല്ല

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാല് സ്റ്റാന്‍ഡ് ബൈ താരങ്ങളടക്കം 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി ടീമിനെ നയിക്കും. അജിന്‍ക്യ രഹാനെ ഉപനായകന്‍ ആണ്. റിഷഭ് പന്ത് ആണ് വിക്കറ്റ് കീപ്പര്‍. ജൂണ്‍ 18 മുതല്‍ 22 വരെ ന്യൂസിലാന്‍ഡിനെതിരെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഓഗസ്റ്റില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കും ഈ ടീം തന്നെ പോകും. വൃദ്ധിമന്‍ സാഹയെയും കെ.എല്‍ രാഹുലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇരുവരും […]

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാല് സ്റ്റാന്‍ഡ് ബൈ താരങ്ങളടക്കം 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി ടീമിനെ നയിക്കും. അജിന്‍ക്യ രഹാനെ ഉപനായകന്‍ ആണ്. റിഷഭ് പന്ത് ആണ് വിക്കറ്റ് കീപ്പര്‍. ജൂണ്‍ 18 മുതല്‍ 22 വരെ ന്യൂസിലാന്‍ഡിനെതിരെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഓഗസ്റ്റില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കും ഈ ടീം തന്നെ പോകും.

വൃദ്ധിമന്‍ സാഹയെയും കെ.എല്‍ രാഹുലിനെയും ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇരുവരും ഫിറ്റ്‌നെസ് ക്ലിയര്‍ ചെയ്യേണ്ടതുണ്ട്. അതേസമയം ഹര്ഡദിക് പാണ്ഡ്യ ടീമിലില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌ക്വാഡില്‍ സപ്പോര്‍ടിംഗ് സ്റ്റാഫ് അടക്കം 30 ആളുകളെ വരെ ഉള്‍പ്പെടുത്താമെന്ന് ഐസിസി വ്യക്തമാക്കിയിരുന്നു.

ടീം: വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മയാങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ആര്‍. ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ബുംറ, ഇഷാന്ത്, ശമ്മി, സിറാജ്, ശര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല.

Related Articles
Next Story
Share it