സംയുക്ത കമീഷന്‍ രൂപീകരിക്കാന്‍ ഇന്ത്യയും കുവൈത്തും; ലക്ഷ്യം വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തല്‍

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും സംയുക്ത കമീഷന്‍ രൂപീകരിക്കാന്‍ തീരുമാനം. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തലാണ് ലക്ഷ്യം. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം കൈകൊണ്ടത്. ഊര്‍ജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം, മനുഷ്യവിഭവം, ധനകാര്യം, നൈപുണ്യ വികസനം, സംസ്‌കാരം, ശാസ്ത്രം, സാങ്കേതിക വിദ്യ, ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് മിനിസ്റ്റീരിയല്‍ കമീഷന്‍ രൂപവത്കരിക്കുന്നത്. […]

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും സംയുക്ത കമീഷന്‍ രൂപീകരിക്കാന്‍ തീരുമാനം. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തലാണ് ലക്ഷ്യം. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം കൈകൊണ്ടത്.

ഊര്‍ജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം, മനുഷ്യവിഭവം, ധനകാര്യം, നൈപുണ്യ വികസനം, സംസ്‌കാരം, ശാസ്ത്രം, സാങ്കേതിക വിദ്യ, ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് മിനിസ്റ്റീരിയല്‍ കമീഷന്‍ രൂപവത്കരിക്കുന്നത്.

ഹ്രസ്വസന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍ എത്തിയത്. വൈകിട്ട് 5.30 എത്തിയ അദ്ദേഹം വ്യാഴാഴ്ച രാവിലെ 11ന് ഖത്തറിലേക്ക് മടങ്ങി. മധ്യേഷ്യയില്‍ ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യയുടെ സഹായവും സഹകരണവും കുവൈത്ത് തേടിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടെയും സഹകരണത്തോടെയും മാത്രമേ ഇവിടെ സമാധാന ശ്രമങ്ങള്‍ നടത്താനാവുകയുള്ളുവെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി േേയാഗത്തില്‍ പറഞ്ഞു.

കുവൈത്ത് അസി.വിദേശകാര്യ മന്ത്രി അലി അല്‍ സഈദ്, ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസീം അല്‍ നജീം, ആരോഗ്യ മന്ത്രാലയത്തിലെ അസി.അണ്ടര്‍ സെക്രട്ടറി ഡോ:അബ്ദുള്ള അല്‍ ഖ്വനൈയ് (ഫുഡ് ആന്റ് ഡ്രഗ്് കണ്‍ടോള്‍), വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി അസി. അഹമദ് അല്‍ ഷൂറൈം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Related Articles
Next Story
Share it