വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി; ഇനി മുഴുവന്‍ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിക്കാം

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി. ഒക്‌ടോബര്‍ 18 മുതല്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിച്ച് വിമാനകമ്പനികള്‍ക്ക് സര്‍വീസ് നടത്താമെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. നിലവില്‍ 85 ശതമാനം സര്‍വീസുകള്‍ മാത്രമാണ് കമ്പനികള്‍ നടത്തുന്നത്. കോവിഡ് സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് മുഴുവന്‍ വിമാന സര്‍വീസുകളും നടത്താനുള്ള അനുമതി നല്‍കുകയാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം വിമാനകമ്പനികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി. ഒക്‌ടോബര്‍ 18 മുതല്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിച്ച് വിമാനകമ്പനികള്‍ക്ക് സര്‍വീസ് നടത്താമെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.

നിലവില്‍ 85 ശതമാനം സര്‍വീസുകള്‍ മാത്രമാണ് കമ്പനികള്‍ നടത്തുന്നത്. കോവിഡ് സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് മുഴുവന്‍ വിമാന സര്‍വീസുകളും നടത്താനുള്ള അനുമതി നല്‍കുകയാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം വിമാനകമ്പനികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച സര്‍വീസുകള്‍ ലോക്ഡൗണില്‍ ഇളവ് നല്‍കിയതോടെ 50 ശതമാനം സീറ്റുകളില്‍ യാത്രക്കാരെ പ്രവേശിപ്പിച്ച് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. പിന്നീട് ഇത് ഘട്ടംഘട്ടമായി ഉയര്‍ത്തുകയായിരുന്നു.

Related Articles
Next Story
Share it