രാഷ്ട്രീയത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് സ്വതന്ത്ര നിലപാടാണെന്ന് ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ രാഷ്ട്രീയമായ പ്രത്യേക ചേരികളോട് ചേര്‍ന്നു നില്‍ക്കുകയോ ചെയ്യുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും ഇത്രയും കാലം പ്രവര്‍ത്തിച്ചു വന്നതു പോലെ തന്നെ തികച്ചും നിഷ്പക്ഷമായും എന്നാല്‍ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമ്പോള്‍ അതിന് അനുസൃതമായും ഉള്ള നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്നും സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ. അഹമ്മദ് ഷരീഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏകപക്ഷീയമായി പിന്തുണ […]

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ രാഷ്ട്രീയമായ പ്രത്യേക ചേരികളോട് ചേര്‍ന്നു നില്‍ക്കുകയോ ചെയ്യുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും ഇത്രയും കാലം പ്രവര്‍ത്തിച്ചു വന്നതു പോലെ തന്നെ തികച്ചും നിഷ്പക്ഷമായും എന്നാല്‍ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമ്പോള്‍ അതിന് അനുസൃതമായും ഉള്ള നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്നും സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ. അഹമ്മദ് ഷരീഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏകപക്ഷീയമായി പിന്തുണ പതിച്ചു നല്‍കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ റിപ്പബ്ലിക് ദിനത്തില്‍ ചേര്‍ന്ന കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ചെറുകിട വ്യാപാരികളും വ്യവസായികളും നേരിടുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അതാത് കാലങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും അവയ്ക്ക് ഉചിതമായ പരിഹാരങ്ങള്‍ തേടുകയും ചെയ്യുന്നതിനായി രൂപം കൊണ്ട സംഘടനയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. നാളിതുവരെ അത്തരം പ്രശ്‌നങ്ങളെല്ലാം നയപരമായ ഇടപെടലുകളിലൂടെയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തികൊണ്ടും സമര മാര്‍ഗങ്ങളിലൂടെയും കാലാകാലങ്ങളില്‍ കൈകാര്യം ചെയ്യുവാനും പരിഹരിക്കുവാനും സംഘടനക്ക് സാധിച്ചിട്ടുണ്ട്. തികച്ചും നിഷ്പക്ഷമായും രാഷ്ട്രീയ, മത, സാമുദായിക വേര്‍തിരിവുകള്‍ക്ക് അതീതമായും നിലകൊണ്ടതു കൊണ്ടാണ് ഏകോപന സമിതിക്ക് അത് സാധിച്ചത്. പ്രശ്‌നാധിഷ്ഠിതമായിട്ടല്ലാതെ ഒരു നിലപാടുകളും സംഘടന ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഈ സംഘടനയ്ക്കകത്ത് വിവിധ മതവിശ്വാസികളും വ്യത്യസ്ത രാഷ്ട്രീയ ചായ്വുള്ളവരും വ്യാപാരികള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയുടെ അംഗം ആയിരിക്കുമ്പോള്‍ തന്നെ അതിനുള്ള സ്വാതന്ത്ര്യം സംഘടനയുടെ ഭരണഘടന അനുവദിക്കുന്നുമുണ്ട്-ഷരീഫ് പത്രകുറിപ്പില്‍ പറഞ്ഞു.

Related Articles
Next Story
Share it