ദിവസവുമുള്ള ഇന്ധനവിലക്കയറ്റം; രാജ്യത്തെ ചരക്കുലോറികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്, ആഗസ്ത് ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും
ന്യൂഡല്‍ഹി: ദിവസവുമുള്ള ഇന്ധനവിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ ചരക്ക് ലോറികള്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു. നിത്യവുമുള്ള ഇന്ധനവിലവര്‍ധനവ് ചരക്കുഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് ചരക്കുലോറികള്‍ പണിമുടക്കുന്നത്. ലോറി വാടക സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിക്കണമെന്നടക്കം വവിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്ത് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ ആയതിനാല്‍ നിലവിലുള്ള ചരക്ക് ലോറികളുടെ 50 ശതമാനത്തോളം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഇന്ധന വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ സര്‍വീസുകള്‍ പോലും നടത്താനാവാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് […]

ന്യൂഡല്‍ഹി: ദിവസവുമുള്ള ഇന്ധനവിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ ചരക്ക് ലോറികള്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു. നിത്യവുമുള്ള ഇന്ധനവിലവര്‍ധനവ് ചരക്കുഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് ചരക്കുലോറികള്‍ പണിമുടക്കുന്നത്. ലോറി വാടക സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിക്കണമെന്നടക്കം വവിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്ത് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കും. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ ആയതിനാല്‍ നിലവിലുള്ള ചരക്ക് ലോറികളുടെ 50 ശതമാനത്തോളം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഇന്ധന വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ സര്‍വീസുകള്‍ പോലും നടത്താനാവാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ആഗസ്ത് ഒന്ന് മുതല്‍ രാജ്യവ്യാപകമായി ചരക്കു ലോറികളുടെ സര്‍വീസ് നിര്‍ത്തി വെക്കാന്‍ ലോറിയുടമകളുടെ സംഘടനകള്‍ തീരുമാനിച്ചത്. ജൂണ്‍ 28ന് കരിദിനം ആചരിക്കും.