സഹതാരമാണെന്ന പരിഗണന പോലും നല്‍കാറില്ല; നെറ്റ്‌സില്‍ നേരിടാന്‍ തന്നെ ഭയമാണ്: ഇന്ത്യന്‍ ടീമിലെ ബൗളര്‍മാരെ കുറിച്ച് കെ എല്‍ രാഹുല്‍

കേപ്ടൗണ്‍: സൗത്ത്ആഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് ഗംഭീരമായി വിജയിച്ച ശേഷം ബൗളര്‍മാരെ കുറിച്ച് വാചാലനായി ഇന്ത്യന്‍ ഓപണര്‍ കെ എല്‍ രാഹുല്‍. സഹതാരമാണെന്ന പരിഗണന പോലും നല്‍കാറില്ലെന്നും നെറ്റ്‌സില്‍ നേരിടാന്‍ തന്നെ ഭയമാണെന്നുമാണ് ഇന്ത്യന്‍ ബൗളര്‍മാരെ കുറിച്ച് രാഹുലിന്റെ പരാമര്‍ശം. സെഞ്ചൂറിയനില്‍ ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ചരിത്ര ജയം നേടിയതിന് പിന്നാലെയാണ് അഭിനന്ദനം കൊണ്ട് മൂടി രാഹുല്‍ രംഗത്തെത്തിയത്. 'ഗ്രൗണ്ടില്‍ എതിരാളികള്‍ക്കെതിരേ കളിക്കുന്നതിലും പ്രയാസമാണ് ഇന്ത്യയുടെ പേസര്‍മാരെ നെറ്റ്സില്‍ നേരിടുന്നത്. ആസ്വദിച്ച് നെറ്റ്സ് പരിശീലനം നടത്താനാവില്ല. നെറ്റ്സില്‍ […]

കേപ്ടൗണ്‍: സൗത്ത്ആഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് ഗംഭീരമായി വിജയിച്ച ശേഷം ബൗളര്‍മാരെ കുറിച്ച് വാചാലനായി ഇന്ത്യന്‍ ഓപണര്‍ കെ എല്‍ രാഹുല്‍. സഹതാരമാണെന്ന പരിഗണന പോലും നല്‍കാറില്ലെന്നും നെറ്റ്‌സില്‍ നേരിടാന്‍ തന്നെ ഭയമാണെന്നുമാണ് ഇന്ത്യന്‍ ബൗളര്‍മാരെ കുറിച്ച് രാഹുലിന്റെ പരാമര്‍ശം. സെഞ്ചൂറിയനില്‍ ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ചരിത്ര ജയം നേടിയതിന് പിന്നാലെയാണ് അഭിനന്ദനം കൊണ്ട് മൂടി രാഹുല്‍ രംഗത്തെത്തിയത്.

'ഗ്രൗണ്ടില്‍ എതിരാളികള്‍ക്കെതിരേ കളിക്കുന്നതിലും പ്രയാസമാണ് ഇന്ത്യയുടെ പേസര്‍മാരെ നെറ്റ്സില്‍ നേരിടുന്നത്. ആസ്വദിച്ച് നെറ്റ്സ് പരിശീലനം നടത്താനാവില്ല. നെറ്റ്സില്‍ അവര്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. എല്ലാ മികവും ഉപയോഗിച്ചാവും പന്തെറിയുക. സഹതാരമാണെന്ന യാതൊരു പരിഗണനയും നല്‍കില്ല. മത്സരബുദ്ധിയോടെ തന്നെയാവും പന്തെറിയുക. പരിശീലനമാണെന്നു പോലും അവര്‍ മറക്കും. ശരിക്കും ഭയമാണ് അവര്‍ക്കൊപ്പം പരിശീലിക്കാന്‍"- രാഹുല്‍ പറഞ്ഞു.

"ഇത്തരമൊരു ബൗളിങ് നിരയെ ലഭിച്ചത് ഭാഗ്യമാണ്. ഞങ്ങളുടെ മികച്ച പേസര്‍മാരായ ഉമേഷും ഇഷാന്തും ബെഞ്ചിലിരിക്കുന്നു. അതില്‍നിന്നു തന്നെ ഇന്ത്യന്‍ പേസ് നിര എത്രകണ്ട് മികച്ചതാണെന്നു മനസിലാക്കാം. ഈ ബൗളിംഗ് നിര ഒപ്പമുള്ളതാണ് ഇന്ത്യന്‍ ടീമിനെ വ്യത്യസ്തമാക്കുന്നത്."- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it