നാല് മത്സരങ്ങളിലും പരാജയപ്പെട്ട ഓപ്പണിംഗ് ദൗത്യമേറ്റെടുത്ത് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും; അഞ്ചാം മത്സരത്തില്‍ മിന്നും ജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ
അഹമ്മദാബാദ്: നാല് മത്സരങ്ങളിലും പരാജയപ്പെട്ട ഓപ്പണിംഗ് സഖ്യം മാറ്റിപ്പരീക്ഷിച്ച് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ദൗത്യമേറ്റടുത്തപ്പോള്‍ അഞ്ചാം മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2ന് സ്വന്തമാക്കി സന്ദര്‍ശകര്‍ക്കെതിരെ ആധിപത്യം നേടിക്കഴിഞ്ഞു ഇന്ത്യ. ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ ട്വന്റി 20യും നേടിയതോടെ ഏകദിനമെങ്കിലും സ്വന്തമാക്കാനാകും ഇംഗ്ലണ്ടിന്റെ നീക്കം. റണ്‍മഴ കണ്ട നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ ട്വന്റി-20 പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 […]

അഹമ്മദാബാദ്: നാല് മത്സരങ്ങളിലും പരാജയപ്പെട്ട ഓപ്പണിംഗ് സഖ്യം മാറ്റിപ്പരീക്ഷിച്ച് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ദൗത്യമേറ്റടുത്തപ്പോള്‍ അഞ്ചാം മത്സരത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2ന് സ്വന്തമാക്കി സന്ദര്‍ശകര്‍ക്കെതിരെ ആധിപത്യം നേടിക്കഴിഞ്ഞു ഇന്ത്യ. ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ ട്വന്റി 20യും നേടിയതോടെ ഏകദിനമെങ്കിലും സ്വന്തമാക്കാനാകും ഇംഗ്ലണ്ടിന്റെ നീക്കം.
റണ്‍മഴ കണ്ട നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ ട്വന്റി-20 പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 224 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗാന്‍ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ലോകേഷ് രാഹുല്‍ പുറത്തിരുന്നതോടെ രോഹിത് ശര്‍മയും (34 പന്തില്‍ അഞ്ച് സിക്സറും നാല് ഫോറുമടക്കം 64) നായകന്‍ വിരാട് കോഹ്ലിയുമാണ് (52 പന്തില്‍ രണ്ട് സിക്സറും ഏഴ് ഫോറുമടക്കം പുറത്താകാതെ 80) ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുകയായിരുന്നു. ഓപ്പണിംഗ് കൂട്ടുകെട്ട് സെഞ്ചുറിക്ക് ആറ് റണ്‍ അകലെ പൊളിഞ്ഞെങ്കിലും കഴിഞ്ഞ നാല് മത്സരങ്ങളിലും പരാജയമായ ഓപ്പണിംഗ് ദൗത്യം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഏറ്റെടുക്കുകയായിരുന്നു. ഇത് വിജയിക്കുകയും ചെയ്തു.
രോഹിതിനെ ബെന്‍ സ്റ്റോക്സ് ബൗള്‍ഡാക്കുകയായിരുന്നു. 30 പന്തിലായിരുന്നു രോഹിതിന്റെ അര്‍ധ സെഞ്ചുറി. 36 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ കോഹ്ലിയായിരുന്നു കൂടുതല്‍ അപകടകാരി. മൂന്നാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവും കിട്ടിയ അവസരം മുതലാക്കി. 17 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 32 റണ്ണെടുത്ത സൂര്യകുമാറിനെ ആദില്‍ റഷീദിന്റെ പന്തില്‍ ജാസണ്‍ റോയ് പിടികൂടി. കോഹ്ലിക്കു കൂട്ടായെത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം 39 റണ്ണെടുത്തു പുറത്താകാതെനിന്നു.
ഇംഗ്ലണ്ട് ബൗളര്‍മാരില്‍ ക്രിസ് ജോര്‍ദാന്‍ നാല് ഓവറില്‍ 57 റണ്ണും മാര്‍ക്ക് വുഡ് 53 റണ്ണും വഴങ്ങി. ജാസണ്‍ റോയിയെ രണ്ടാമത്തെ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ഡാക്കി. ജോസ് ബട്ട്ലറും (34 പന്തില്‍ നാല് സിക്സറും രണ്ട് ഫോറുമടക്കം 52) ഡേവിഡ് മാലാനും (46 പന്തില്‍ രണ്ട് സിക്സറും ഒന്‍പത് ഫോറുമടക്കം 68) ഭീഷണി ഉയര്‍ത്തിയെങ്കിലും ബട്ട്ലറിനെ പാണ്ഡ്യയുടെ കൈയിലെത്തിച്ച് ഭുവനേശ്വര്‍ 130 റണ്ണിന്റെ കൂട്ടുകെട്ട് പൊളിച്ചു. റണ്‍സ് ഒഴുകിയ പിച്ചില്‍ നാല് ഓവര്‍ എറിഞ്ഞ് 15 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഭൂവനേശ്വര്‍ കുമാര്‍ ആണ് കളിയിലെ താരം.
ജോണി ബെയര്‍സ്റ്റോയെയും (ഏഴ് പന്തില്‍ ഏഴ്) മാലാനെയും ഒരോവറില്‍ പുറത്താക്കി ശാര്‍ദൂല്‍ ഠാക്കൂറും ഞെട്ടിച്ചു. നായകന്‍ ഒയിന്‍ മോര്‍ഗാനെ (ഒന്ന്) ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സൂര്യകുമാര്‍ പിടിച്ചതോടെ ഇംഗ്ലണ്ട് പാതിവഴിയില്‍ വീണു.