ഫിറ്റ്‌നസില്ല; ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് ഇഷാന്ത് ശര്‍മ പുറത്ത്, രോഹിതിന്റെ കാര്യത്തില്‍ തീരുമാനം 11ന്

സിഡ്‌നി: ഫിറ്റ്‌നെസ് വീണ്ടെടുക്കാനാവാതെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും പേസര്‍ ഇഷാന്ത് ശര്‍മ പുറത്ത്. ഐപിഎല്‍ മത്സരത്തിനിടെയുണ്ടായ പരിക്കില്‍ നിന്നും മുക്തി നേടിയെങ്കിലും ഒരു മാസത്തോളമായി ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള പരിശീലനങ്ങള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ ഇതിന് സാധിക്കാതെ വന്നതോടെയാണ് താരത്തെ കളിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് വ്യാഴാഴ്ച രാത്രിയോടെ ബിസിസിഐ ഔദ്യോഗിക വാര്‍ത്താകുറിപ്പ് ഇറക്കി. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നിന്നും ഇഷാന്തിനെ കളിപ്പിക്കില്ലെന്ന് സെക്രട്ടറി ജയ് ഷായും വ്യക്തമാക്കി. അതേസമയം ഓപ്പണര്‍ രോഹിത് ശര്‍മയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. രോഹിതിന്റെ ഫിറ്റ്‌നസ് പരിശോധന […]

സിഡ്‌നി: ഫിറ്റ്‌നെസ് വീണ്ടെടുക്കാനാവാതെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും പേസര്‍ ഇഷാന്ത് ശര്‍മ പുറത്ത്. ഐപിഎല്‍ മത്സരത്തിനിടെയുണ്ടായ പരിക്കില്‍ നിന്നും മുക്തി നേടിയെങ്കിലും ഒരു മാസത്തോളമായി ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള പരിശീലനങ്ങള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ ഇതിന് സാധിക്കാതെ വന്നതോടെയാണ് താരത്തെ കളിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് വ്യാഴാഴ്ച രാത്രിയോടെ ബിസിസിഐ ഔദ്യോഗിക വാര്‍ത്താകുറിപ്പ് ഇറക്കി. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നിന്നും ഇഷാന്തിനെ കളിപ്പിക്കില്ലെന്ന് സെക്രട്ടറി ജയ് ഷായും വ്യക്തമാക്കി.

അതേസമയം ഓപ്പണര്‍ രോഹിത് ശര്‍മയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. രോഹിതിന്റെ ഫിറ്റ്‌നസ് പരിശോധന ഡിസംബര്‍ 11ന് നടക്കും. ഇതിന് ശേഷമായിരിക്കും ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് തീരുമാനം എടുക്കുക. ഐപിഎല്‍ മത്സരത്തിനിടെ തന്നെയാണ് രോഹിതിനും പരിക്കേറ്റത്. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ പുറത്തിരുന്ന താരം ക്വാളിഫയറും ഫൈനലുമടക്കം മൂന്ന് മത്സരങ്ങള്‍ പിന്നീട് കളിച്ചിരുന്നു. ഫൈനലില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങുകയും ചെയ്തിരുന്നു.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രോഹിതിനെ ഉള്‍പ്പെടുത്താത്തത് ഏറെ വിവാദമായതോടെയാണ് താരത്തെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഫിറ്റ്‌നസ് ടെസ്റ്റ് പാസായാലും ഡിസംബര് രണ്ടാം വാരം മാത്രമായിരിക്കും രോഹിതിന് ഓസ്‌ട്രേലിയയിലേക്കു പോകാനാവുക. തുടര്‍ന്ന് 14 ദിവസം ക്വാറന്റൈനും പൂര്‍ത്തിയാക്കിയാലേ രോഹിതിന് പരിശീലനത്തിനിറങ്ങാനാകൂ. അതുകൊണ്ട് തന്നെ ഒന്നാം ടെസ്റ്റ് പൂര്‍ണമായും താരത്തിന് നഷ്ടമാകും. രണ്ടാം ടെസ്റ്റും നഷ്ടമാകാനാണ് സാധ്യത. ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ ജനുവരി ഏഴിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് കളിക്കും.

ഐപിഎല്‍ ഫൈനലിന് ശേഷം യുഎഇയില്‍ നിന്നും തിരിച്ച രോഹിത് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്. ഇഷാന്തും ഒരു മാസക്കാലമായി ഇവിടെ പരിശീലനത്തിലായിരുന്നു.

Ind vs Aus: Ishant Sharma ruled out of Test series, Rohit's fitness to be assessed on December 11th

Related Articles
Next Story
Share it