കപ്പല്‍ ജീവനക്കാരടക്കമുള്ള പ്രവാസികളുടെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കണം-മര്‍ച്ചന്റ് നേവി അസോസിയേഷന്‍

ഉദുമ: കപ്പല്‍ ജീവനക്കാരടക്കമുള്ള പ്രവാസികളുടെ ക്ഷേമ പെന്‍ഷന്‍ മാസത്തില്‍ ചുരുങ്ങിയത് എട്ടായിരം രൂപയായി വര്‍ധിപ്പിക്കണമെന്ന് മര്‍ച്ചന്റ് നേവി അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നൂസിയുടെ കൊച്ചി ബ്രാഞ്ച് റെപ്രസന്റേറ്റീവ് ജി. വിനയ്കുമാര്‍ പൈ ഉദ്ഘാടനം ചെയ്തു. കോട്ടിക്കുളം ആസ്ഥാനമായി നിലവില്‍ നൂസിക്ക് ജില്ലയില്‍ യൂത്ത് വിങ് പ്രവര്‍ത്തിക്കുന്നുണ്ട്. പത്താം വാര്‍ഷികം ആഘോഷിച്ച യൂത്ത് വിങ് പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റ ഭാഗമായാണ് പുതിയ സംഘടനക്ക് രൂപം നല്‍കിയത്. ടി.വി സുരേഷ് അധ്യക്ഷതവഹിച്ചു. യു.പി സുനില്‍ കുമാര്‍, അനില്‍ പൊയ്യക്കര, കൃഷ്ണന്‍ […]

ഉദുമ: കപ്പല്‍ ജീവനക്കാരടക്കമുള്ള പ്രവാസികളുടെ ക്ഷേമ പെന്‍ഷന്‍ മാസത്തില്‍ ചുരുങ്ങിയത് എട്ടായിരം രൂപയായി വര്‍ധിപ്പിക്കണമെന്ന് മര്‍ച്ചന്റ് നേവി അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നൂസിയുടെ കൊച്ചി ബ്രാഞ്ച് റെപ്രസന്റേറ്റീവ് ജി. വിനയ്കുമാര്‍ പൈ ഉദ്ഘാടനം ചെയ്തു. കോട്ടിക്കുളം ആസ്ഥാനമായി നിലവില്‍ നൂസിക്ക് ജില്ലയില്‍ യൂത്ത് വിങ് പ്രവര്‍ത്തിക്കുന്നുണ്ട്. പത്താം വാര്‍ഷികം ആഘോഷിച്ച യൂത്ത് വിങ് പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റ ഭാഗമായാണ് പുതിയ സംഘടനക്ക് രൂപം നല്‍കിയത്. ടി.വി സുരേഷ് അധ്യക്ഷതവഹിച്ചു. യു.പി സുനില്‍ കുമാര്‍, അനില്‍ പൊയ്യക്കര, കൃഷ്ണന്‍ മാങ്ങാട്, സുനില്‍ പയ്യന്നൂര്‍, സിന്ന ശംഭു, വിനോദ് പൊയിനാച്ചി, രാജ്കിരണ്‍, പ്രേംനാഥ് മാലാകുന്ന്, പി വി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പികെ ഹരിദാസ് സ്വാഗതവും എകെ സുധില്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: രാജേന്ദ്രന്‍ മുദിയക്കാല്‍ (പ്രസി.), രാജേഷ് ചന്തു ബേക്കല്‍, വിജയകുമാര്‍ മാങ്ങാട്, കെഎ രമേശന്‍ (വൈസ് പ്രസി.), പിവി ജയരാജ് (സെക്ര.), യുഎസ് കൃഷ്ണദാസ്, രാജന്‍ പാക്യാര, മംസാലി അബ്ദുള്‍ റഹ്‌മാന്‍ (ജോയിന്റ് സെക്ര.), ടിവി സുരേഷ് (ട്രഷറര്‍), സന്തോഷ് തോരോത്ത് (കണ്‍വീനര്‍), യൂത്ത് വിങ് ഭാരവാഹികള്‍: സുജിത് ബാലകൃഷ്ണന്‍ (പ്രസി.), യുകെ സൂര്യ പ്രകാശന്‍, ടി ഉദയകുമാര്‍, മണികണ്ഠന്‍ അച്ചേരി (വൈസ് പ്രസി.), ബിനു സിലോണ്‍ ( സെക്രട്ടറി), വിശ്വംഭരന്‍ പാലക്കില്‍, ഹരീഷന്‍ മാങ്ങാട്, യു കെ അരുണ്‍ (ജോയിന്റ് സെക്ര.), രതീഷ് കുട്ടിയന്‍ (ട്രഷ.). വനിതാ വിങ് ഭാരവാഹികള്‍: വന്ദന സുരേഷ് (പ്രസി.), സോന ശശിധരന്‍, രമ്യ വിനോദ്, ശ്രുതി ശരത്ചന്ദ്രന്‍ (വൈസ് പ്രസി.), സ്വപ്‌ന മനോജ് (സെക്ര.), പ്രിയ അരുണ്‍കുമാര്‍, വന്ദന അരവിന്ദ്, ലതിക സുരേന്ദ്രന്‍ (ജോയിന്റ് സെക്ര.), സുമിത രമേശന്‍ (ട്രഷ.).

Related Articles
Next Story
Share it