യുവതിയെ 10 വര്‍ഷം മുറിയില്‍ അടച്ചിട്ട സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊച്ചി: യുവതിയെ 10 വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ നെന്മാറയിലേ പോകും. സാമാന്യ യുക്തിക്കു നിരക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ദൈനംദിന കാര്യങ്ങള്‍ പോലും നിറവേറ്റാനാവാതെ കഴിഞ്ഞെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും കമ്മിഷന്‍ അംഗം ഷിജി ശിവജി വ്യക്തമാക്കി. മനുഷ്യാവകാശലംഘനം നടന്നതായാണ് വിലയിരുത്തലെന്നും ഷിജി പറഞ്ഞു. പൊലീസ് നടപടികളിലെ വീഴ്ചയും കമ്മിഷന്‍ പരിശോധിക്കും. അതേസമയം തനിക്ക് പരാതികളൊന്നും ഇല്ലെന്നാണ് യുവതി അറിയിച്ചതെന്ന് കെ.ബാബു എം.എല്‍.എ. പറഞ്ഞു.

കൊച്ചി: യുവതിയെ 10 വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ നെന്മാറയിലേ പോകും. സാമാന്യ യുക്തിക്കു നിരക്കാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ദൈനംദിന കാര്യങ്ങള്‍ പോലും നിറവേറ്റാനാവാതെ കഴിഞ്ഞെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും കമ്മിഷന്‍ അംഗം ഷിജി ശിവജി വ്യക്തമാക്കി.
മനുഷ്യാവകാശലംഘനം നടന്നതായാണ് വിലയിരുത്തലെന്നും ഷിജി പറഞ്ഞു. പൊലീസ് നടപടികളിലെ വീഴ്ചയും കമ്മിഷന്‍ പരിശോധിക്കും. അതേസമയം തനിക്ക് പരാതികളൊന്നും ഇല്ലെന്നാണ് യുവതി അറിയിച്ചതെന്ന് കെ.ബാബു എം.എല്‍.എ. പറഞ്ഞു.

Related Articles
Next Story
Share it