റെയില്‍ പാളത്തില്‍ ഇരുമ്പ് പാളിവെച്ചത് ആക്രിയാക്കാന്‍; പ്രതി കുടുങ്ങിയത് പഴുതുകളടച്ച അന്വേഷണത്തില്‍

ബേക്കല്‍: തൃക്കണ്ണാട് റെയില്‍വെ പാളത്തിന് മുകളില്‍ ഇരുമ്പ് പാളി കണ്ടെത്തിയാളെ രണ്ടാഴ്ച്ചയോളം നീണ്ട പൊലീസിന്റെയും ആര്‍.പി.എഫിന്റെയും പഴുതുകളടച്ച അന്വേഷണത്തില്‍ കണ്ടെത്തിയതോടെ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ആക്രി പെറുക്കല്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശിനി വി.കനകവല്ലി (22)ആണ് അറസ്റ്റിലായത്. പാളത്തില്‍ വെച്ച കര്‍വ്വ് റഫറന്‍സ് പില്ലര്‍ നീളത്തിലുള്ള ഇരുമ്പ് കമ്പിയും അറ്റത്ത് കോണ്‍ക്രീറ്റ് കട്ടയുമായിരുന്നു. 30 കിലോയിലധികം തൂക്കമുള്ളതായിരുന്നു ഇരുമ്പ് പാളി. പാളത്തില്‍ വെച്ച ഇരുമ്പ്പാളി ഗൂഡ്‌സ് ട്രയിനിന്റെ ലോക്കോ പൈലറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വലിയൊരു അപകടം ഒഴിവായത്. […]

ബേക്കല്‍: തൃക്കണ്ണാട് റെയില്‍വെ പാളത്തിന് മുകളില്‍ ഇരുമ്പ് പാളി കണ്ടെത്തിയാളെ രണ്ടാഴ്ച്ചയോളം നീണ്ട പൊലീസിന്റെയും ആര്‍.പി.എഫിന്റെയും പഴുതുകളടച്ച അന്വേഷണത്തില്‍ കണ്ടെത്തിയതോടെ ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ആക്രി പെറുക്കല്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശിനി വി.കനകവല്ലി (22)ആണ് അറസ്റ്റിലായത്. പാളത്തില്‍ വെച്ച കര്‍വ്വ് റഫറന്‍സ് പില്ലര്‍ നീളത്തിലുള്ള ഇരുമ്പ് കമ്പിയും അറ്റത്ത് കോണ്‍ക്രീറ്റ് കട്ടയുമായിരുന്നു. 30 കിലോയിലധികം തൂക്കമുള്ളതായിരുന്നു ഇരുമ്പ് പാളി. പാളത്തില്‍ വെച്ച ഇരുമ്പ്പാളി ഗൂഡ്‌സ് ട്രയിനിന്റെ ലോക്കോ പൈലറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വലിയൊരു അപകടം ഒഴിവായത്. അത് വഴി കടന്നു പോകേണ്ടിയിരുന്ന ചെന്നൈ എക്‌സ്പ്രസ് വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. തീവണ്ടി അട്ടിമറിക്കാനുള്ള ശ്രമമെന്ന അഭ്യൂഹമുണ്ടാവുകയും ഏറെ ഗൗരവത്തിലുള്ള അന്വേഷണത്തിലേക്ക് എത്തുകയുമായിരുന്നു. ഉന്നത ആര്‍.പി.എഫ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചതോടെയാണ് ആക്രി പെറുക്കുന്ന കനകവല്ലിയിലേക്ക് അന്വേഷണം എത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ആക്രിയാക്കാനുള്ള ശ്രമമാണ് 'അട്ടിമറി' ശ്രമത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ റെയില്‍വെ സംരക്ഷണ സേനയയെയും സംയോജിപ്പിച്ചുള്ള പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.

Related Articles
Next Story
Share it