നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രദീപ് കോട്ടത്തല അറസ്റ്റില്‍, പ്രതിയെ കസ്റ്റഡിയിലെടുത്തത് പത്തനാപുരത്തുനിന്ന്
കൊല്ലം: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കുമാര്‍ കോട്ടത്തലയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി തിങ്കളാഴ്ച കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയത്. പത്തനാപുരത്ത് എം.എല്‍.എയുടെ ഓഫീസില്‍ നിന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ബേക്കല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. […]

കൊല്ലം: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കുമാര്‍ കോട്ടത്തലയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി തിങ്കളാഴ്ച കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയത്. പത്തനാപുരത്ത് എം.എല്‍.എയുടെ ഓഫീസില്‍ നിന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ബേക്കല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രദീപിനെ ജില്ലാ കോടതിയില്‍ ഹാജരാക്കും. നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
മാപ്പുസാകഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പ്രദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ജില്ലാസെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച് പഞ്ചാപകേശനാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്.