പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവം; കെ.പി.സി.സി സെക്രട്ടറി ഉള്‍പ്പെടെ നാല് നേതാക്കളെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, ഉദുമ മണ്ഡലം യു.ഡി.എഫ് ചെയര്‍മാനും മുന്‍ ബ്ലോക്ക് പ്രസിഡണ്ടുമായ രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, ടി. രാമകൃഷ്ണന്‍ എന്നിവരെയാണ് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13-ാം പ്രതിയായ സി.പി.എം പ്രാദേശിക നേതാവിന്റെ വിവാഹ […]

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, ഉദുമ മണ്ഡലം യു.ഡി.എഫ് ചെയര്‍മാനും മുന്‍ ബ്ലോക്ക് പ്രസിഡണ്ടുമായ രാജന്‍ പെരിയ, മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, ടി. രാമകൃഷ്ണന്‍ എന്നിവരെയാണ് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13-ാം പ്രതിയായ സി.പി.എം പ്രാദേശിക നേതാവിന്റെ വിവാഹ സല്‍ക്കാര ചടങ്ങില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുകയും പ്രതിക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തതായി കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത ഫോട്ടോ പുറത്തുവന്ന ഉടന്‍ തന്നെ പ്രമോദ് പെരിയയെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തു നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചുവെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
വിവാഹ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് ഗുരുതര തെറ്റാണെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്നുമായിരുന്നു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളെ നേതൃത്വം അവഗണിക്കുന്നതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. പ്രതിമാസം ജില്ലാ നേതാക്കള്‍ രക്തസാക്ഷികളുടെ വീട് സന്ദര്‍ശിക്കണം. രക്തസാക്ഷി കുടുംബങ്ങളെ സംരക്ഷിക്കാന്‍ കെ.പി.സി.സി നേതൃത്വത്തില്‍ കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. പി.എം നിയാസ്, എന്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.
വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ എത്ര ഉന്നതരായാലും അവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. ഉണ്ണിത്താനെ രൂക്ഷമായി വിമര്‍ശിച്ച് ബാലകൃഷ്ണന്‍ പെരിയ ഫേസ് ബുക്കില്‍ മറുപടി നല്‍കിയതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. കുറിപ്പ് വിവാദമായതോടെ ബാലകൃഷ്ണന്‍ പെരിയ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായതോടെ ജൂണ്‍ 13നാണ് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ അന്വേഷണത്തിനായി സമിതിയെ പ്രഖ്യാപിച്ചത്.

Related Articles
Next Story
Share it