സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന സംഭവം; കൂടുതല്‍ കേസുകള്‍ക്ക് തുമ്പാകുന്നു

കാഞ്ഞങ്ങാട്: മൂന്ന് സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയതോടെ കൂടുതല്‍ കേസുകള്‍ക്ക് തുമ്പാകുന്നു. പരാതിനല്‍കി 24 മണിക്കൂറിനകം പ്രതികളെ കുരുക്കിയ ഹൊസ്ദുര്‍ഗ് പൊലീസ് ടീമിന്റെ അന്വേഷണത്തിലാണ് കൂടുതല്‍ കവര്‍ച്ചാ കേസുകള്‍ പുറത്തുവന്നത്. സ്വര്‍ണമാല തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നാല് സംഭവങ്ങളാണ് പിടിയിലായവര്‍ വെളിപ്പെടുത്തിയതെങ്കിലും അന്വേഷണത്തില്‍ ആറ് സമാന കേസുകള്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. മാല കവര്‍ന്നെടുക്കപ്പെട്ടതോടെ പടന്നക്കാട്ടെ വീട്ടമ്മ അതീവദുഖിതയായിരുന്നു. ഇതുകണ്ട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ പ്രത്യേക […]

കാഞ്ഞങ്ങാട്: മൂന്ന് സ്ത്രീകളുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയതോടെ കൂടുതല്‍ കേസുകള്‍ക്ക് തുമ്പാകുന്നു. പരാതിനല്‍കി 24 മണിക്കൂറിനകം പ്രതികളെ കുരുക്കിയ ഹൊസ്ദുര്‍ഗ് പൊലീസ് ടീമിന്റെ അന്വേഷണത്തിലാണ് കൂടുതല്‍ കവര്‍ച്ചാ കേസുകള്‍ പുറത്തുവന്നത്. സ്വര്‍ണമാല തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നാല് സംഭവങ്ങളാണ് പിടിയിലായവര്‍ വെളിപ്പെടുത്തിയതെങ്കിലും അന്വേഷണത്തില്‍ ആറ് സമാന കേസുകള്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. മാല കവര്‍ന്നെടുക്കപ്പെട്ടതോടെ പടന്നക്കാട്ടെ വീട്ടമ്മ അതീവദുഖിതയായിരുന്നു. ഇതുകണ്ട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ പ്രത്യേക നിര്‍ദേശപ്രകാരം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍, ഇന്‍സ്പെക്ടര്‍ ഷൈന്‍, എസ്.ഐമാരായ സതീഷ്, ശ്രീജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് ഊര്‍ജിത അന്വേഷണത്തിലൂടെ കേസ് തെളിയിച്ചത്. ഹൊസ്ദുര്‍ഗ്, നീലേശ്വരം, അമ്പലത്തറ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ത്രീകളുടെ സ്വര്‍ണ മാല പറിച്ചെടുത്തെന്ന കേസില്‍ പ്രതികളെ തൊണ്ടിമുതല്‍ സഹിതമാണ് ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്. ഇതോടെ 2018 ല്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാരാട്ടുവയലില്‍ നടന്ന കേസും നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 ല്‍ പട്ടേന, പള്ളിക്കര എന്നീ സ്ഥലങ്ങളില്‍ നടന്ന പിടിച്ചുപറി കേസിനും തുമ്പുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹമദ് നസ്റുദ്ദീന്‍, അഫ്സല്‍ കെ എന്നിവരാണ് മാല കവര്‍ന്നതിന് അറസ്റ്റിലായത്. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ അബൂബക്കര്‍, മറ്റു ഉദ്യോഗസ്ഥരായ പ്രബേഷ്, സുമേഷ്, ഗിരീഷ്, കമല്‍, പ്രമോദ്, സജിത്, സാജന്‍, ജിനേഷ്, ജയേഷ്, അജീഷ്, രഞ്ജിഷ് എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it