കുമ്പള: സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു.
കാറോടിച്ചിരുന്ന യുവാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഒളയത്തെ ആഷിഖ (13), ലുബ്ന (13), ഹീന (14) എന്നിവരെ 25ന് വൈകിട്ട് കാറിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. സംഭവത്തില്‍ ഒളയത്തെ ഗള്ഫുകാരന് നൗഷാദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥിനികള്‍ വഴി മാറികൊടുക്കാത്തതില് പ്രകോപിതനായി നൗഷാദ് അപകടകരമാം വിധം കാറോടിച്ച് വിദ്യാര്‍ത്ഥിനികളെ ഭയപ്പെടുത്തുകയായിരുന്നുവെന്നും അതിനിടെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് കാര്‍ തട്ടി പരിക്കേല്‍ക്കുകയായിരുന്നുവെന്നുമാണ് വിവരം. ഇന്ന് രാവിലെയാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.