പൊലീസ് പിന്തുടര്‍ന്നുണ്ടായ കാറപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം: എസ്.ഐക്കും രണ്ട് പൊലീസുകാര്‍ക്കും<br>എതിരെ കോടതി കേസെടുത്തു
കാസര്‍കോട്: അംഗടിമുഗറില്‍, പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നുണ്ടായ കാറപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എസ്.ഐക്കും രണ്ട് പൊലീസുകാര്‍ക്കുമെതിരെ കോടതി നരഹത്യക്ക് കേസെടുത്തു. അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി കുമ്പള പേരാല്‍ കണ്ണൂരിലെ ഫര്‍ഹാസ്(17) മരിച്ച സംഭവത്തിലാണ് കുമ്പള മുന്‍ എസ്.ഐ എസ്.ആര്‍ രജിത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി. ദീപു, പി. രഞ്ജിത് എന്നിവര്‍ക്കെതിരെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് (രണ്ട്) കോടതി കേസെടുത്തത്. ഫര്‍ഹാസിന്റെ മാതാവ് സഫിയ നല്‍കിയ ഹരജിയിലാണ് […]

കാസര്‍കോട്: അംഗടിമുഗറില്‍, പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നുണ്ടായ കാറപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എസ്.ഐക്കും രണ്ട് പൊലീസുകാര്‍ക്കുമെതിരെ കോടതി നരഹത്യക്ക് കേസെടുത്തു. അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി കുമ്പള പേരാല്‍ കണ്ണൂരിലെ ഫര്‍ഹാസ്(17) മരിച്ച സംഭവത്തിലാണ് കുമ്പള മുന്‍ എസ്.ഐ എസ്.ആര്‍ രജിത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി. ദീപു, പി. രഞ്ജിത് എന്നിവര്‍ക്കെതിരെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് (രണ്ട്) കോടതി കേസെടുത്തത്. ഫര്‍ഹാസിന്റെ മാതാവ് സഫിയ നല്‍കിയ ഹരജിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. മാതാവിന്റെ മൊഴി കോടതി രേഖപ്പെടുത്തി. തുടര്‍ന്ന് സി.ആര്‍.പി.സി 190, 120 വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. കേസിലെ ആറ് ദൃക്സാക്ഷികള്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. ഇവരോട് 2024 ജനുവരി ആറിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.
2023 ആഗസ്ത് 25ന് അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഓണാഘോഷപരിപാടി കഴിഞ്ഞ് പള്ളിയിലേക്ക് പോകാനായി ഫര്‍ഹാസും സുഹൃത്തുക്കളായ നാല് വിദ്യാര്‍ത്ഥികളും കാറില്‍ ഇരിക്കുമ്പോള്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഡോറില്‍ ഇടിച്ച് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികള്‍ കാറോടിച്ച് പോകുമ്പോള്‍ പിന്നാലെ പൊലീസ് ജീപ്പ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് കട്ടത്തടുക്ക വികാസ് നഗറിന് സമീപം റോഡരികില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുവെന്നും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാസ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആഗസ്ത് 29ന് മരണപ്പെട്ടുവെന്നുമാണ് കേസ്. വാദിഭാഗത്തിനുവേണ്ടി അഡ്വ. സജല്‍ ഇബ്രാഹിം, അഡ്വ. ജുനൈദ്, അഡ്വ. അജാസ് സലീം എന്നിവര്‍ ഹാജരായി.