കാസര്‍കോട്: കാസര്‍കോട് പട്ടണത്തിന്റെ ഹൃദയഭാഗത്ത്ആള്കൂട്ട ആക്രമണത്തെ തുടര്‍ന്ന് മരണപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന് കുഞ്ഞി കളനാടും ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും ആവശ്യപ്പെട്ടു.
നിയമം കയ്യിലെടുത്ത് സ്വയം പോലീസാകുന്ന പ്രവണത മനുഷ്യ ജീവനോടുള്ള വെല്ലുവിളിയാണ്. നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കരുത്. എന്തിന്റെ പേരിലായാലും ഒരാളെ ആള്‍കൂട്ടം ആക്രമിക്കുന്ന സമയത്ത് മരണപ്പെടുന്ന സംഭവം ഗൗരവമായി കാണണം. സംഭവത്തില്‍ ദുരുദ്ദേശത്തോടെയുള്ള ഇടപെടല്‍ നടന്നിട്ടുണ്ടെന്ന സംശയം ജനങ്ങള്‍ക്കുണ്ട്. ആക്രമണത്തിലെ വര്‍ഗീയ സ്വഭാവവും മരണശേഷം വര്‍ഗീയത ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ജാതി മത രാഷ്ട്രീയ ഭേദമന്യേ സംഭവത്തെ കാണണം. സംഭവത്തിലെ ദുരുദ്ദേശപരമായ ഇടപെടല്‍ അന്വേഷണ വിധേയമാക്കി കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.