നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി വ്യാഴാഴ്ച ബേക്കല്‍ പൊലീസിന് മുന്നില്‍ ഹാജരാകാന്‍ കോടതിനിര്‍ദേശം, ഭീഷണിക്കത്ത് എഴുതിയത് മറ്റൊരാളാണെന്ന് സൂചന
കാസര്‍കോട്: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി വ്യാഴാഴ്ച ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം. കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടത്തലക്കാണ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ജില്ലാകോടതി നിര്‍ദേശം നല്‍കിയത്. കേസില്‍ പ്രതിയായതോടെ പ്രദീപ് ജില്ലാ കോടതിയില്‍ ജാമ്യഹരജി നല്‍കിയിരുന്നു. ഹരജി തീര്‍പ്പാക്കുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന് പ്രദീപിനോട് നിര്‍ദേശിച്ചത്. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ്. പ്രദീപ് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ നോട്ടീസ് […]

കാസര്‍കോട്: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി വ്യാഴാഴ്ച ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം. കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടത്തലക്കാണ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ജില്ലാകോടതി നിര്‍ദേശം നല്‍കിയത്. കേസില്‍ പ്രതിയായതോടെ പ്രദീപ് ജില്ലാ കോടതിയില്‍ ജാമ്യഹരജി നല്‍കിയിരുന്നു. ഹരജി തീര്‍പ്പാക്കുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന് പ്രദീപിനോട് നിര്‍ദേശിച്ചത്. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ്. പ്രദീപ് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. നടിയെ അക്രമിച്ച കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലീപിന് അയക്കാന്‍ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയുടെ നിര്‍ദേശപ്രകാരം കത്തെഴുതിയത് താനാണെന്ന് വിപിന്‍ലാല്‍ പൊലീസിലും കോടതിയിലും മൊഴി നല്‍കിയിരുന്നു. കത്തെഴുതിയത് താനല്ലെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് വിപിന്‍ലാലിനെ ഫോണിലൂടെയും കത്ത് മുഖാന്തിരവും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വിപിന്‍ലാലിന്റെ ബന്ധുവിന്റെ കാസര്‍കോട്ടെ ജ്വല്ലറിയിലെത്തിയും ഭീഷണി മുഴക്കിയിരുന്നു. ഇവിടത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ജ്വല്ലറിയില്‍ വന്നത് പ്രദീപാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു. അതേസമയം വിപിന്‍ലാലിന്റെ ബന്ധുവിനെ ഫോണ്‍വിളിച്ചതും കത്തെഴുതിയതും മറ്റൊരാളാണെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചു.
പ്രദീപ്കുമാറിന് കേസിലെ പ്രതികളുമായും സാക്ഷിയുമായും ബന്ധമില്ലെന്നും ആരോപണം അന്വേഷണസംഘം കെട്ടിച്ചമച്ചതാണെന്നും ജാമ്യഹരജിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. പി. പ്രേമരാജന്‍ വാദിച്ചു.