യേനപ്പോയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി ക്ലിനിക്ക് ഉദ്ഘാടനവും മെഡിക്കല്‍ ക്യാമ്പും 18ന്

കാസര്‍കോട്: ആരോഗ്യ പരിപാലന രംഗത്ത് ചികിത്സാ സൗകര്യങ്ങളുടെ അഭാവം നേരിടുന്ന കാസര്‍കോട് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടി മംഗലാപുരത്തെ പ്രശസ്ത മെഡിക്കല്‍ കോളേജ് ആയ യേനപ്പോയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ കാസര്‍കോട് കറന്തക്കാട്ടെ ഹെല്‍ത്ത് മാളില്‍ സൂപ്പര്‍സ്പെഷ്യലിറ്റി ക്ലിനിക്ക് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി 18 മുതല്‍ ജനുവരി 30 വരെ ഹൃദ്രോഗം കിഡ്നി രോഗം,ന്യൂറോളജി, ഓണ്‍കോളജി, വാര്‍ധക്യ സഹജ രോഗങ്ങള്‍ക്കുള്ള വിഭാഗം അടക്കം എല്ലാ സുപ്പര്‍ സ്പെഷ്യലിറ്റി വിഭാഗം പരിശോധനകളും സൗജന്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്തസമ്മേളനത്തില്‍ […]

കാസര്‍കോട്: ആരോഗ്യ പരിപാലന രംഗത്ത് ചികിത്സാ സൗകര്യങ്ങളുടെ അഭാവം നേരിടുന്ന കാസര്‍കോട് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടി മംഗലാപുരത്തെ പ്രശസ്ത മെഡിക്കല്‍ കോളേജ് ആയ യേനപ്പോയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ കാസര്‍കോട് കറന്തക്കാട്ടെ ഹെല്‍ത്ത് മാളില്‍ സൂപ്പര്‍സ്പെഷ്യലിറ്റി ക്ലിനിക്ക് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി 18 മുതല്‍ ജനുവരി 30 വരെ ഹൃദ്രോഗം കിഡ്നി രോഗം,ന്യൂറോളജി, ഓണ്‍കോളജി, വാര്‍ധക്യ സഹജ രോഗങ്ങള്‍ക്കുള്ള വിഭാഗം അടക്കം എല്ലാ സുപ്പര്‍ സ്പെഷ്യലിറ്റി വിഭാഗം പരിശോധനകളും സൗജന്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ തുടര്‍ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന യെന്‍ ആരോഗ്യകാര്‍ഡിന്റെ വിതരണവും ഉണ്ടായിരിക്കും.
ആതുര സേവന രംഗത്തും മെഡിക്കല്‍ പാരാമെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും കാസര്‍കോട് ജനതയ്ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത സ്ഥാപനമാണ് യെനെപോയ ഗ്രൂപ്പ്, കഴിഞ്ഞ 25 വര്‍ഷമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും രോഗികളുമാണ് യേനപ്പോയയെ ആശ്രയിച്ച് വരുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ഡയാലിസിസ് രോഗികള്‍ക്ക് ഏറെ പ്രയാസം നേരിട്ടപ്പോള്‍ കാസര്‍കോട് ഡയാലിസിസ് മെഷീന്‍ എത്തിച്ചും മരുന്നുകള്‍ എത്തിച്ചും സഹായിച്ചത് യേനപ്പോയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലാണ്.
ക്യാമ്പില്‍ മുന്‍കൂട്ടി പേര് നല്‍കുന്നതിനും മറ്റു വിവരങ്ങള്‍ക്കും വിളിക്കേണ്ട നമ്പര്‍: 9544322226, 04994 222226.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. എം.എസ് മൂസബ്ബ, ഡോ. എസ്.പത്മനാഭ, മുഹമ്മദ് സാബിത്ത്, മുഹമ്മദ് ഫൈസല്‍, സിറാര്‍ അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it