മസ്ജിദുകള്‍ സര്‍വ്വജനങ്ങളുടേയും ആശാകേന്ദ്രങ്ങള്‍-സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ആലംപാടി: എല്ലാവരിലും സ്‌നേഹവും സൗഹാര്‍ദ്ദവും വെച്ചു പുലര്‍ത്താനുള്ള കേന്ദ്രങ്ങളാണ് മസ്ജിദുകളെന്നും ഹൃദയം ശുദ്ധീകരിക്കുകയും പള്ളികളുടെ ആദരവിന് നിരക്കാത്തത് ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.നവീകരിച്ച ആലംപാടി ഖിള്ര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. യു.എം അബ്ദുല്‍ റഹ്‌മാന്‍ മൗലവി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഹമദ് ദേവര്‍കോവില്‍ എം.എല്‍.എ, അബ്ദുല്‍ മജീദ് ബാഖവി, കെ.ബി മുഹമ്മദ് കുഞ്ഞി, പി.വി അബ്ദുല്‍ സലാം ദാരിമി, എന്‍. എ അബൂബക്കര്‍ ഹാജി സംസാരിച്ചു. […]

ആലംപാടി: എല്ലാവരിലും സ്‌നേഹവും സൗഹാര്‍ദ്ദവും വെച്ചു പുലര്‍ത്താനുള്ള കേന്ദ്രങ്ങളാണ് മസ്ജിദുകളെന്നും ഹൃദയം ശുദ്ധീകരിക്കുകയും പള്ളികളുടെ ആദരവിന് നിരക്കാത്തത് ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
നവീകരിച്ച ആലംപാടി ഖിള്ര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. യു.എം അബ്ദുല്‍ റഹ്‌മാന്‍ മൗലവി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഹമദ് ദേവര്‍കോവില്‍ എം.എല്‍.എ, അബ്ദുല്‍ മജീദ് ബാഖവി, കെ.ബി മുഹമ്മദ് കുഞ്ഞി, പി.വി അബ്ദുല്‍ സലാം ദാരിമി, എന്‍. എ അബൂബക്കര്‍ ഹാജി സംസാരിച്ചു. ജമാഅത്ത് പ്രസിഡണ്ട് കെ.അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറന്‍ സെക്രട്ടറി എ. മമ്മിഞ്ഞി സ്വാഗതം പറഞ്ഞു. യഹ്‌യല്‍ ബുഖാരി തങ്ങള്‍, ഹുസൈന്‍ തങ്ങള്‍ മസ്തിക്കുണ്ട്, അബൂബക്കര്‍ ഫൈസി, അഷ്‌റഫ് ഫൈസി എരിയപ്പാടി, അബൂബക്കര്‍ ദാരിമി പടിഞ്ഞാര്‍ മൂല, ഹാഫിള് ഉമറുല്‍ ഫാറൂഖ് അസ്ഹരി, ജഅഫര്‍ സഅദി എര്‍മാളം, ഹംസ വഹബി കുഞ്ഞിക്കാനം, അബൂബക്കര്‍ സിദ്ധിഖ് ദാരിമി ബെള്ളൂറടുക്കം, ഖമറുദ്ദീന്‍ ഫൈസി നാല്‍ത്തടുക്ക, ശാക്കിര്‍ സഅദി വലിയമൂല, എം.എം ഹമീദ് മിഹ്‌റാജ് സംബന്ധിച്ചു.

Related Articles
Next Story
Share it