തളങ്കര മുസ്ലിം ഹൈസ്‌കൂളിന് 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടോദ്ഘാടനം 6ന്

തളങ്കര: പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി തളങ്കര ഗവ. മുസ്‌ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു വേണ്ടി അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കും. ഉദ്ഘാടന ചടങ്ങ് നാടിന്റെ ആഘോഷമാക്കുന്നതിന് സ്‌കൂളില്‍ ചേര്‍ന്ന പി.ടി.എ യുടെയും ഒ.എസ്.എയുടെയും നാട്ടുകാരുടെയും യോഗം സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് […]

തളങ്കര: പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി തളങ്കര ഗവ. മുസ്‌ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു വേണ്ടി അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കും. ഉദ്ഘാടന ചടങ്ങ് നാടിന്റെ ആഘോഷമാക്കുന്നതിന് സ്‌കൂളില്‍ ചേര്‍ന്ന പി.ടി.എ യുടെയും ഒ.എസ്.എയുടെയും നാട്ടുകാരുടെയും യോഗം സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര, ഒ.എസ്.എ. ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി, വൈസ് പ്രസിഡണ്ടുമാരായ കെ.എം. അബ്ദുല്‍ റഹ്‌മാന്‍, കെ.എ. മുഹമ്മദ് ബഷീര്‍, സി.എല്‍.ഹമീദ്, എ.ഇ.ഒ. അഗസ്റ്റിന്‍ ബര്‍ണാഡ്, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ്, മദര്‍ പി.ടി.എ പ്രസിഡണ്ട് സുമയ്യ മൊയ്തീന്‍, ടി.കെ. മൂസ, ഷരീഫ് കുരിക്കള്‍, കെ.എം. ബഷീര്‍, എരിയാല്‍ ഷരീഫ്, അബ്ദുല്‍ റഹ്‌മാന്‍ മീശ, കെ.എച്ച്. അഷ്‌റഫ്, പി.കെ. സത്താര്‍, കെ.എം. ഹാരിസ്, എം. കുഞ്ഞിമൊയ്തീന്‍, പി.ടി.എ. വൈസ് പ്രസിഡണ്ട് അബ്ദുല്‍ സമീര്‍, മജീദ്, മുഷ്താഖ്, ഹസന്‍കുട്ടി പതിക്കുന്നില്‍, മമ്മു, ബി.യു. അബ്ദുല്ല, കെ.എസ്. നവാസ്, ഹമീദ് ബാങ്കോട്, ഷരീഫ് സാഹിബ് തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സ്വര്‍ണകുമാരി സ്വാഗതവും വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ പ്രീതി ശ്രീധരന്‍ നന്ദിയും പറഞ്ഞു.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യ രക്ഷാധികാരിയും നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, മുന്‍ മന്ത്രി സിടി. അഹമ്മദലി, മുന്‍ ചെയര്‍മാന്മാരായ ടി.ഇ. അബ്ദുല്ല, ബീഫാത്തിമ ഇബ്രാഹിം, എസ്.ജെ. പ്രസാദ്, മുന്‍ വൈസ് ചെയര്‍മാന്മാരായ എ. അബ്ദുല്‍ റഹ്‌മാന്‍, എല്‍എ, മഹമൂദ് ഹാജി, എന്‍എ മുഹമ്മദ്, കെ മൊയ്തീന്‍ കുട്ടി ഹാജി, എംപി ഷാഫി ഹാജി എന്നിവര്‍ രക്ഷാധികാരികളും സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര ചെയര്‍മാനും പി.ടി.എ. പ്രസിഡണ്ട് റാഷിദ് പൂരണം വര്‍ക്കിങ്ങ് ചെയര്‍മാനും ഹെഡ്മിസ്ട്രസ് സ്വര്‍ണ കുമാരി ജനറല്‍ കണ്‍വീനറും വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ പ്രീതി ശ്രീധരന്‍ ട്രഷററുമായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി.

Related Articles
Next Story
Share it