നവീകരിച്ച ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഉദ്ഘാടനവും ഉദയാസ്തമന ഉറൂസും 21 മുതല്‍
കാസര്‍കോട്: നവീകരിച്ച ആലംപാടി ഖിളര്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനവും അബ്ദുല്‍ അബ്ബാസ് ഖിളര്‍ (അ) തങ്ങളുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ചയും 21 മുതല്‍ 28 വരെ വിപുലമായി നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.21ന് ളുഹര്‍ നിസ്‌കാരനന്തരം സമസ്ത കേന്ദ്രമുശാവറ അംഗം പി.വി അബ്ദുല്‍സലാം ദാരിമി പതാക ഉയര്‍ത്തും.അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, […]

കാസര്‍കോട്: നവീകരിച്ച ആലംപാടി ഖിളര്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനവും അബ്ദുല്‍ അബ്ബാസ് ഖിളര്‍ (അ) തങ്ങളുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ചയും 21 മുതല്‍ 28 വരെ വിപുലമായി നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
21ന് ളുഹര്‍ നിസ്‌കാരനന്തരം സമസ്ത കേന്ദ്രമുശാവറ അംഗം പി.വി അബ്ദുല്‍സലാം ദാരിമി പതാക ഉയര്‍ത്തും.
അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, സയ്യിദ് കെ.എസ്. അലിതങ്ങള്‍ കുമ്പോല്‍, യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി മുഖ്യാതിഥികളാവും.
5 മണിക്ക് സമ്മേളനം കെ.എസ് അലിതങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അഹ്‌മദ് ദേവര്‍കോവില്‍ എം.എല്‍.എ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
രാത്രി 8 മണിക്ക് നൗഷാദ് ബാഖവി ചിറയന്‍കീഴ് പ്രഭാഷണം നടത്തും. 22ന് ഇ.പി അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം, 23ന് ബാദ്ഷാ സഖാഫി ആലപ്പുഴ, 24ന് മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും
25ന് മഗ്രിബ് നിസ്‌കാരത്തിന് ശേഷം സ്വലാത്ത് ഹല്‍ഖയും 8 മണിക്ക് വലിയുദ്ദീന്‍ ഫൈസി വാഴക്കാട് നേതൃത്വം നല്‍കുന്ന നൂറെ അജ്മീര്‍ ആത്മീയ സദസ്സ് തുടര്‍ന്ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ദുആക്ക് നേതൃത്വം നല്‍കും. 26ന് സ്വലാഹുദ്ദിന്‍ ഫൈസി വെന്നിയൂറിന്റെ പ്രഭാഷണവും എം.എസ് തങ്ങള്‍ മദനി ഓലമുണ്ടയുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സും നടക്കും. 27ന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹാഫിള് അഹ്‌മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും. എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ഷാനവാസ് പാദൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന കൂട്ട പ്രാര്‍ത്ഥനക്ക് ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും
28ന് സുബ്ഹി നിസ്‌കാരനന്തരം അജ്മീര്‍ മൗലീദും ളുഹര്‍ നിസ്‌കാരനന്തരം ഖതമുല്‍ മുര്‍ആനും ഖിളര്‍ മൗലീദും നടക്കും. അസര്‍ നിസ്‌കാരത്തിത്തിന് ശേഷം അന്നദാനത്തോടെ പരിപാടികള്‍ സമാപിക്കും
പത്രസമ്മേളനത്തില്‍ പി.വി.അബ്ദുല്‍ സലാം ദാരിമി, കെ.എം അബ്ദുല്ലകുഞ്ഞി ഹാജി, എ. മമ്മിഞ്ഞി ആലംപാടി, എം.എം ഹമീദ് മിഹ്‌റാജ്, മുഹമ്മദ് മേനത്ത്, അബ്ദുല്ല ഖത്തര്‍ സംബന്ധിച്ചു.