ജെസിഐ കാസര്‍കോട് എമ്പയര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കാസര്‍കോട്: ജെസിഐ കാസര്‍കോട് എമ്പയറിന്റെ 2023 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കാസര്‍കോട് പുതിയ ബാസ് സ്റ്റാന്റ് ക്യാപിറ്റല്‍ ഇന്‍ ഹാളില്‍ നടന്നു.ജെസിഐ സോണ്‍ പ്രസിഡണ്ട് നിജില്‍ നാരായണന്‍ മുഖ്യാതിഥി ആയിരുന്നു. ഷിഫാനി മുജീബ് അധ്യക്ഷത വഹിച്ചു. സോണ്‍ വൈസ് പ്രസിഡണ്ട് ശ്യാംജിത്ത് വിശിഷ്ടാതിഥി ആയിരുന്നു. 2023 ലെ പ്രസിഡണ്ട് ആയി ഫാത്തിമത്ത് റൗസാനയും സെക്രട്ടറിയായി റംസീന റിയാസും ട്രഷറര്‍ ആയി ശാസിയയും ചുമതലയേറ്റു.ചടങ്ങില്‍ ജെസിഐ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് കുട്ടികള്‍ക്കുള്ള പഠനത്തിന്റെ സ്‌കോളര്‍ഷിപ്പായി ഒരു ലക്ഷം […]

കാസര്‍കോട്: ജെസിഐ കാസര്‍കോട് എമ്പയറിന്റെ 2023 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കാസര്‍കോട് പുതിയ ബാസ് സ്റ്റാന്റ് ക്യാപിറ്റല്‍ ഇന്‍ ഹാളില്‍ നടന്നു.
ജെസിഐ സോണ്‍ പ്രസിഡണ്ട് നിജില്‍ നാരായണന്‍ മുഖ്യാതിഥി ആയിരുന്നു. ഷിഫാനി മുജീബ് അധ്യക്ഷത വഹിച്ചു. സോണ്‍ വൈസ് പ്രസിഡണ്ട് ശ്യാംജിത്ത് വിശിഷ്ടാതിഥി ആയിരുന്നു. 2023 ലെ പ്രസിഡണ്ട് ആയി ഫാത്തിമത്ത് റൗസാനയും സെക്രട്ടറിയായി റംസീന റിയാസും ട്രഷറര്‍ ആയി ശാസിയയും ചുമതലയേറ്റു.
ചടങ്ങില്‍ ജെസിഐ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് കുട്ടികള്‍ക്കുള്ള പഠനത്തിന്റെ സ്‌കോളര്‍ഷിപ്പായി ഒരു ലക്ഷം രൂപ ഡോ. ജയലക്ഷ്മി സൂരജ് സംഭാവന നല്‍കി.
ശാസിയ, നുസ്രത്ത് ഫൈസല്‍, ഷറഫുന്നിസ ഷാഫി, നസീം എസ്. അര്‍ഷാന അദബിയ എന്നിവര്‍ സംസാരിച്ചു.
ഫര്‍സാന ശിഹാബ് സ്വാഗതവും റംസീന നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it