പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി

മുള്ളേരിയ: ജില്ലാ സഹകരണ ആസ്പത്രി സംഘത്തിന്റെ മൂന്നാമത് യൂണിറ്റായ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ സെന്ററില്‍ പുതുതായി പണി കഴിപ്പിച്ച വിവിധ ബ്ലോക്കുകളുടെ ഉദ്ഘടാനവും ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്പത്രി സഹകരണ സംഘം പ്രസിഡണ്ട് പി. രഘുദേവന്‍ അധ്യക്ഷത വഹിച്ചു. പുതുതായി നിര്‍മിച്ച ഓപ്പറേഷന്‍ തീയേറ്റര്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യുവും ഐ.സി.യു കറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഗോപാലകൃഷ്ണന്‍. […]

മുള്ളേരിയ: ജില്ലാ സഹകരണ ആസ്പത്രി സംഘത്തിന്റെ മൂന്നാമത് യൂണിറ്റായ മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ സെന്ററില്‍ പുതുതായി പണി കഴിപ്പിച്ച വിവിധ ബ്ലോക്കുകളുടെ ഉദ്ഘടാനവും ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്പത്രി സഹകരണ സംഘം പ്രസിഡണ്ട് പി. രഘുദേവന്‍ അധ്യക്ഷത വഹിച്ചു. പുതുതായി നിര്‍മിച്ച ഓപ്പറേഷന്‍ തീയേറ്റര്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യുവും ഐ.സി.യു കറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഗോപാലകൃഷ്ണന്‍. കെയും ലേബര്‍ തീയേറ്റര്‍ മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മിനിയും എന്‍.ഐ.സി.യു കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗെയും ബേസ്‌മെന്റ് ഫ്‌ളോര്‍ ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീധര. എം ഉം ഉദ്ഘടനം ചെയ്തു.
കറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത പ്രിയരഞ്ജന്‍, വാര്‍ഡ് മെമ്പര്‍ തസ്നി എ.എസ്, കെ. ശങ്കരന്‍, എ. വിജയ കുമാര്‍, വസന്തന്‍. കെ, സുകുമാരന്‍, ഷെരീഫ്. എം, ദാമോദരന്‍ ബെള്ളിഗെ, ഗണേഷ് വത്സ സംബന്ധിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം. മാധവന്‍ സ്വാഗതവും സംഘം സെക്രട്ടറി രത്‌നാകര. ജി നന്ദിയും പറഞ്ഞു. സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ 14 ഡോക്ടര്‍മാരും ഡയറ്റീഷ്യനും ഫിസിയോതെറാപ്പിസ്റ്റും പങ്കെടുത്തു. 10 വിഭാഗങ്ങളിലായി അഞ്ഞൂറോളം രോഗികളെ ക്യാമ്പില്‍ പരിശോധിക്കുകയും ആവശ്യ മരുന്നുകള്‍ നല്‍കുകയും ചെയ്തു.

Related Articles
Next Story
Share it