പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത കാത്തുസൂക്ഷിക്കണം- ജിഫ്‌രി തങ്ങള്‍

കാസര്‍കോട്: സമസ്ത പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയും വിശുദ്ധിയും കാത്തു സൂക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുഅല്ലിം ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തുള്ള ഫാത്തിമ ആര്‍ക്കേഡിലാണ് മുഅല്ലിം ട്രെയിനിങ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ട്രെയിനിങ് സെന്ററിന് സി.എം.ഉസ്താദ് ഹ്യൂമന്‍ റിസോര്‍സ് ഡെവലപ്‌മെന്റ് സെന്ററെന്ന നാമകരണം സമസ്ത വൈസ് പ്രസിഡണ്ട് യു.എം.അബ്ദുല്‍ റഹിമാന്‍ മൗലവി നിര്‍വഹിച്ചു. […]

കാസര്‍കോട്: സമസ്ത പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയും വിശുദ്ധിയും കാത്തു സൂക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുഅല്ലിം ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തുള്ള ഫാത്തിമ ആര്‍ക്കേഡിലാണ് മുഅല്ലിം ട്രെയിനിങ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ട്രെയിനിങ് സെന്ററിന് സി.എം.ഉസ്താദ് ഹ്യൂമന്‍ റിസോര്‍സ് ഡെവലപ്‌മെന്റ് സെന്ററെന്ന നാമകരണം സമസ്ത വൈസ് പ്രസിഡണ്ട് യു.എം.അബ്ദുല്‍ റഹിമാന്‍ മൗലവി നിര്‍വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി.അലി ഫൈസി അധ്യക്ഷതവഹിച്ചു. സെന്റര്‍ ചെയര്‍മാന്‍ പാദൂര്‍ ശരീഫ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു.
സമസ്ത ജില്ലാ ഭാരവാഹികളായ ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ധീഖ് നദ്‌വി ചേരൂര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ട്രഷറര്‍ ഹാരിസ് ഹസനി, ഹമീദ് ഫൈസി, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാഷിം ദാരിമി, മജീദ് ദാരിമി, ജമാലുദ്ധീന്‍ ദാരിമി, മൊയ്തു മൗലവി ചെര്‍ക്കള, മൊയ്തീന്‍ കുഞ്ഞി കൊല്ലമ്പാടി, എം.എ.എച്ച് മുഹമ്മദ് സംബന്ധിച്ചു.

Related Articles
Next Story
Share it