ഉത്തരകേരളത്തിന്റെ ടൂറിസം വികസനത്തില്‍ ബോട്ട് ടെര്‍മിനല്‍ നാഴികക്കല്ലായി മാറും-മുഖ്യമന്ത്രി പിണറായി വിജയന്‍

നീലേശ്വരം: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കുള്ള ബ്രാന്റ് വാല്യൂ തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 8 കോടി രൂപ ചെലവില്‍ നിര്‍മിച്ച നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹൗസ് ബോട്ടില്‍ നിന്ന് മാലിന്യങ്ങള്‍ ജലാശയത്തിലേക്ക് ഒഴുക്കാതെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ സംസ്‌ക്കരിക്കുന്ന രീതി ആരംഭിക്കണം. ജലാശയം മലിനമാക്കരുത്. വര്‍ക്ക് ഫ്രം നിയര്‍ രീതിയില്‍ ജോലി ചെയ്യുന്ന യുവജനങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തൊഴിലിടങ്ങളായി പ്രയോജനപ്പെടുത്തും. സ്വകാര്യ പങ്കാളിത്തത്തോടെ താമസ […]

നീലേശ്വരം: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കുള്ള ബ്രാന്റ് വാല്യൂ തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 8 കോടി രൂപ ചെലവില്‍ നിര്‍മിച്ച നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഹൗസ് ബോട്ടില്‍ നിന്ന് മാലിന്യങ്ങള്‍ ജലാശയത്തിലേക്ക് ഒഴുക്കാതെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ സംസ്‌ക്കരിക്കുന്ന രീതി ആരംഭിക്കണം. ജലാശയം മലിനമാക്കരുത്. വര്‍ക്ക് ഫ്രം നിയര്‍ രീതിയില്‍ ജോലി ചെയ്യുന്ന യുവജനങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തൊഴിലിടങ്ങളായി പ്രയോജനപ്പെടുത്തും. സ്വകാര്യ പങ്കാളിത്തത്തോടെ താമസ സൗകര്യം മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ സാധിക്കണം. ഉത്തര കേരളത്തില്‍ ടൂറിസം സാധ്യതകള്‍ ഏറെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
8 കോടി രൂപ ചിലവഴിച്ച് തയ്യാറാക്കിയിരിക്കുന്ന കോട്ടപ്പുറം ഹൗസ്‌ബോട്ട് ടെര്‍മിനല്‍ ഉത്തരകേരളത്തിന്റെയും പ്രത്യേകിച്ച്, ഈ പ്രദേശത്തിന്റെയും ടൂറിസം വികസനത്തില്‍ ഒരു നാഴികക്കല്ലായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. നാല് ഹൗസ്ബോട്ടുകള്‍ക്ക് ഒരേസമയം ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ 4 ബോട്ടുജെട്ടികളും ഇവയെ യോജിപ്പിക്കുന്ന നടപ്പാതയുമാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍. പ്രത്യേകം വ്യൂ പോയിന്റുകളും തയ്യാറാക്കിയിട്ടുണ്ട്. ഈ ബോട്ട് ടെര്‍മിനലിലേക്ക് എത്തിച്ചേരുന്ന റോഡിനും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സ്ഥലം സൗജന്യമായാണ് ഈ പ്രദേശവാസികള്‍ വിട്ടുനല്‍കിയത്.
നീലേശ്വരം-ബേക്കല്‍ നിര്‍ദ്ദിഷ്ട ജലപാതയുടെ ആരംഭ സ്ഥാനമാണ് ഇവിടം. അതുകൊണ്ടുതന്നെ ജലഗതാഗത രംഗത്തും ഈ ബോട്ട് ടെര്‍മിനല്‍ ഒരു നാഴികക്കല്ലായി മാറും. ഇത് കോട്ടപ്പുറം ബോട്ട് ടെര്‍മിനലിന് മാത്രമായി ആവിഷ്‌ക്കരിക്കപ്പെട്ട ഒരു പദ്ധതിയല്ല. ഉത്തര മലബാറിലെ വലിയ വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ബൃഹത്തായ പദ്ധതിയാണ് മലനാട് - മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി. കണ്ണൂര്‍ ജില്ലയില്‍ക്കൂടി ഒഴുകുന്ന വളപ്പട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളെയും കാസര്‍ഗോഡ് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളെയും വലിയപറമ്പ് കായലിനെയും കേന്ദ്രീകരിച്ചാണ് വിശാലമായ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ ബോട്ട് ടെര്‍മിനലും.
ഉത്തരമലബാറിലെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കലാരൂപങ്ങളും ആസ്വദിക്കാന്‍ ഉതകുന്ന വിധത്തിലാണ് മലനാട് - മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി 17 ബോട്ടുജെട്ടികളുടെ നിര്‍മ്മാണത്തിന് 53 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കൂടാതെ, 27 ബോട്ടുജെട്ടികളുടെ നിര്‍മ്മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി 80 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ത്തീകരണവും പെരിയ എയര്‍ സ്ട്രിപ്പിന്റെ നിര്‍മ്മാണവുമെല്ലാം മലബാര്‍ മേഖലയിലെ ടൂറിസത്തിന് പുതിയ ഉണര്‍വ്വ് നല്‍കുന്നുണ്ട്. ആ ഉണര്‍വ്വിനെ നാടിന്റെ പൊതുവായ മുന്നേറ്റത്തിനും ടൂറിസം വികസനത്തിനും ഉതകുന്നവിധം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് മലനാട് - മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി. കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനത്തിലധികം വിനോദസഞ്ചാരമേഖലയുടെ സംഭാവനയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച, ലോകത്ത് കണ്ടിരിക്കേണ്ടതായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി ട്രാവല്‍ പ്ലസ് ലീഷര്‍ മാഗസിന്റെ വായനക്കാര്‍ തിരഞ്ഞെടുത്തത് കേരളത്തെയാണ്.
ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുള്ള കേരളത്തിന്റെ സ്ട്രീറ്റ് ടൂറിസം പദ്ധതിക്ക് ലണ്ടനില്‍ നടന്ന വേള്‍ഡ് ടൂറിസം മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ഹെല്‍ത്ത് ടൂറിസത്തിനായി ധാരാളം വിദേശികള്‍ കേരളത്തിലേക്ക് കടന്നുവരുന്നുണ്ട്. അതുകൂടി മനസ്സില്‍ കണ്ടുകൊണ്ടാണ് ടൂറിസം മേഖലയുടെ വികസനത്തിനുതകുന്ന വലിയ പദ്ധതികള്‍ ഇത്തവണത്തെ ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ലോകത്തെ ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം എന്ന നിലയ്ക്ക് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കുള്ള ബ്രാന്റ് വാല്യൂ തുടര്‍ന്നും നിലനിര്‍ത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ടൂറിസം മേഖലയെ സമഗ്രമായി സമീപിക്കുന്നതോടൊപ്പം തന്നെ ലോക ടൂറിസം വിപണിയില്‍ ഉയര്‍ന്നുവരുന്ന വിഷയാധിഷ്ഠിതമായ ടൂറിസം സാധ്യതകളെയും നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയണം. സാംസ്‌കാരിക ടൂറിസം, ആരോഗ്യ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. അതോടൊപ്പം തന്നെ ശുചിത്വം, നഗരാസൂത്രണം, കണക്ടിവിറ്റി എന്നിവയും മെച്ചപ്പെടുത്തേണ്ടതുണ്ട്. മഹാമാരി ശമിച്ചശേഷം ഉയര്‍ന്നുവരുന്ന നൂതന സാധ്യതകളായ വര്‍ക്ക് എവേ ഫ്രം ഹോം പോലെയുള്ളവയുടെ സാധ്യതകളും ഉപയോഗപ്പെടുത്തണം. അത്തരം സമഗ്ര ഇടപെടലുകളിലൂടെ കേരള ടൂറിസത്തെ കൂടുതല്‍ മികവുറ്റതാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഇന്ത്യന്‍ നേവിക അക്കാദമി വൈസ് അഡ്മിറല്‍ പി കെ ബാല്‍, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, മുന്‍ എം.പി പി. കരുണാകരന്‍, മുന്‍ എം.എല്‍.എ കെ.പി. സതീഷ് ചന്ദ്രന്‍, നീലേശ്വരം മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, മറ്റു ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ പങ്കെടുത്തു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത സ്വാഗതവും വിനോദസഞ്ചാര വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ എം.ഹുസൈന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it