ക്ഷാമബത്ത ആരുടെ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-പി.എം.എ സലാം
കാസര്‍കോട്: കൊലപാതകക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനും ക്ഷാമബത്തയും നല്‍കാന്‍ വിമുഖത കാണിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം കുറ്റപ്പെടുത്തി.വിലക്കയറ്റവും നികുതി വര്‍ധനയും കൊണ്ട് ജീവിതത്തിന്റെ സമസ്ത മേഖലകളിലുള്ളവരും പൊറുതിമുട്ടുകയാണ്. ക്ഷാമബത്ത നല്‍കല്‍ സര്‍ക്കാരിന്റെ ബാധ്യതയല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. പിന്നെ അത് ആരുടെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം-സലാം പറഞ്ഞു.കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ […]

കാസര്‍കോട്: കൊലപാതകക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനും ക്ഷാമബത്തയും നല്‍കാന്‍ വിമുഖത കാണിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം കുറ്റപ്പെടുത്തി.
വിലക്കയറ്റവും നികുതി വര്‍ധനയും കൊണ്ട് ജീവിതത്തിന്റെ സമസ്ത മേഖലകളിലുള്ളവരും പൊറുതിമുട്ടുകയാണ്. ക്ഷാമബത്ത നല്‍കല്‍ സര്‍ക്കാരിന്റെ ബാധ്യതയല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു. പിന്നെ അത് ആരുടെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം-സലാം പറഞ്ഞു.
കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസാര്‍ ചേലേരി അധ്യക്ഷത വഹിച്ചു. ഡോ. എസ്. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സി.പി സൈതലവി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉപഹാര സമര്‍പ്പണം നടത്തി. പ്രതിനിധി സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. സി.ടി.പി ഉണ്ണി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് അബ്ദുല്‍ ജലീല്‍ സ്വാഗതം പറഞ്ഞു.
യാത്രയയപ്പ് സമ്മേളനം കെ.ടി അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഷമീം അഹമ്മദ് സ്വാഗതം പറഞ്ഞു. ഡോ. കെ.വി മനോജ്, വി.കെ അബ്ദുറഹ്‌മാന്‍, എ. കെ അജീബ്, പി. ഷമീര്‍, എ. ഷബീറലി, സി.വി.എന്‍ യാസറ, പി. സി മുഹമ്മദ് സിറാജ്, പി.കെ സലാം, പി.എ ഗഫൂര്‍, എം.എ സലാം, കെ. കെ അബൂബക്കര്‍, കെ. െക ആലിക്കുട്ടി, നുഹ്‌മാന്‍ ഷിബിലി, വി. ഫൈസല്‍, കെ. മുഹമ്മദ് ഷരീഫ്, കെ.സി അബ്ദുസമദ്, ഫിറോസ് ഖാന്‍, കരീം കൊയക്കില്‍, എം.പി സാദിഖ്, എം. ആസിഫ്, അസീസ് നരിക്കിലക്കണ്ടി, എ.എം ഫൈസല്‍ സംബന്ധിച്ചു. സമ്മേളനത്തിന് സമാപനം കുറിച്ച് കാസര്‍കോട്ട് അധ്യാപക പ്രകടനവും നടന്നു.