ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ നീക്കം-ടി. ആരിഫലി

കാസര്‍കോട്: മത സൗഹാര്‍ദ്ദത്തിന് രാജ്യത്ത് തന്നെ മാതൃകയായ കേരളത്തിലെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി. ആരിഫലി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ ആസ്ഥാന മന്ദിരമായ കാസര്‍കോട് ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ഉത്തരവാദപ്പെട്ട നേതാക്കള്‍ പോലും വിഭാഗീയ ചിന്തകള്‍ വളര്‍ത്തുകയാണ്. അമീര്‍-ഹസ്സന്‍-കുഞ്ഞാലിക്കുട്ടി എന്ന പ്രയോഗം ഇതിന്റെ ഭാഗമാണ്. ഇസ്ലാമിക ചിഹ്നങ്ങളെയും മുസ്ലിം നാമങ്ങളെയും ശത്രുസ്ഥാനത്ത് നിര്‍ത്തി ഭൂരിപക്ഷ പിന്തുണ […]

കാസര്‍കോട്: മത സൗഹാര്‍ദ്ദത്തിന് രാജ്യത്ത് തന്നെ മാതൃകയായ കേരളത്തിലെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി. ആരിഫലി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ ആസ്ഥാന മന്ദിരമായ കാസര്‍കോട് ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ഉത്തരവാദപ്പെട്ട നേതാക്കള്‍ പോലും വിഭാഗീയ ചിന്തകള്‍ വളര്‍ത്തുകയാണ്. അമീര്‍-ഹസ്സന്‍-കുഞ്ഞാലിക്കുട്ടി എന്ന പ്രയോഗം ഇതിന്റെ ഭാഗമാണ്. ഇസ്ലാമിക ചിഹ്നങ്ങളെയും മുസ്ലിം നാമങ്ങളെയും ശത്രുസ്ഥാനത്ത് നിര്‍ത്തി ഭൂരിപക്ഷ പിന്തുണ ഉറപ്പിക്കുകയാണ് ചിലരുടെ ലക്ഷ്യം. പാര്‍ട്ടികള്‍ക്ക് ജയം മാത്രമാണ് ലക്ഷ്യം. അതിനപ്പുറം ഇത്തരം വിഭാഗീയ ചിന്തകള്‍ സമൂഹത്തിലുണ്ടാക്കുന്ന മുറിവുകള്‍ ഉണക്കാന്‍ കാലങ്ങളുടെ പരിശ്രമം വേണ്ടി വരും. പാര്‍ട്ടികള്‍ ഉത്തരവാദിത്വം കാണിക്കുകയും വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്യണമെന്നും ആരിഫലി ആവശ്യപ്പെട്ടു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ: വി.എം മുനീര്‍, ജമാഅത്തെ ഇസ് ലാമി കേരള സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി, ഹാഫിസ് അനസ് മൗലവി, അംജദ് അലി ഇ.എം, തമന്ന സുല്‍ത്താന, അതീഖ് റഹ്‌മാന്‍ ഫൈസി, ടി.കെ മുഹമ്മദലി, കെ.മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് വി.എന്‍ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് ബായാര്‍ സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it