നൂറ് പെണ്‍കുട്ടികളുടെ വിവാഹമെന്ന ദൗത്യമേറ്റെടുത്ത് ഹോസ്ദുര്‍ഗ് ജെ.സി.ഐ.

കാഞ്ഞങ്ങാട്: സാമ്പത്തിക പ്രയാസങ്ങള്‍ മൂലം വിവാഹമെന്നത് സ്വപ്‌നം മാത്രമായിമാറിയ നൂറ് പെണ്‍കുട്ടികളുടെ വിവാഹം നടത്തി കൊടുക്കുന്ന ചരിത്ര ദൗത്യമേറ്റെടുത്ത് ജെ.സി.ഐ ഹൊസ്ദുര്‍ഗ്.കണ്ണൂര്‍, കാസറകോട്, വയനാട്, മാഹി മേഖല ഉള്‍ക്കൊള്ളുന്ന ജെ.സി.ഐ ഇന്ത്യ സോണ്‍ 19ന്റെ 2022 ലെ പ്രസിഡണ്ടിന്റെ 'ഹൃദയപൂര്‍വ്വം' സ്‌പെഷ്യല്‍ പ്രൊജക്ടിന്റെ ഭാഗമായാണ് 'മാംഗല്യം 2022' എന്ന പേരിലുള്ള സമൂഹ വിവാഹം ജെ.സി.ഐ ഹൊസ്ദുര്‍ഗിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചത്.ഒരു നാടിന്റെ ഭാവി അവിടുത്തെ യുവജനങ്ങളുടെ കൈകളിലാണെന്നും നിസ്വാര്‍ത്ഥ സേവനത്തിന് മുന്നിട്ടിറങ്ങുന്ന ജെ.സി.ഐ പോലുള്ള യുവജന […]

കാഞ്ഞങ്ങാട്: സാമ്പത്തിക പ്രയാസങ്ങള്‍ മൂലം വിവാഹമെന്നത് സ്വപ്‌നം മാത്രമായിമാറിയ നൂറ് പെണ്‍കുട്ടികളുടെ വിവാഹം നടത്തി കൊടുക്കുന്ന ചരിത്ര ദൗത്യമേറ്റെടുത്ത് ജെ.സി.ഐ ഹൊസ്ദുര്‍ഗ്.
കണ്ണൂര്‍, കാസറകോട്, വയനാട്, മാഹി മേഖല ഉള്‍ക്കൊള്ളുന്ന ജെ.സി.ഐ ഇന്ത്യ സോണ്‍ 19ന്റെ 2022 ലെ പ്രസിഡണ്ടിന്റെ 'ഹൃദയപൂര്‍വ്വം' സ്‌പെഷ്യല്‍ പ്രൊജക്ടിന്റെ ഭാഗമായാണ് 'മാംഗല്യം 2022' എന്ന പേരിലുള്ള സമൂഹ വിവാഹം ജെ.സി.ഐ ഹൊസ്ദുര്‍ഗിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചത്.
ഒരു നാടിന്റെ ഭാവി അവിടുത്തെ യുവജനങ്ങളുടെ കൈകളിലാണെന്നും നിസ്വാര്‍ത്ഥ സേവനത്തിന് മുന്നിട്ടിറങ്ങുന്ന ജെ.സി.ഐ പോലുള്ള യുവജന കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകണമെന്നും ജെ.സി.ഐ ഹൊസ്ദുര്‍ഗ് ഇന്‍സ്റ്റലേഷന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
നൂറ് സഹോദരിമാര്‍ക്ക് വിവാഹ സഹായം നല്‍കുന്ന അതിമഹത്തരവും സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ വലിയ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന ജെ.സി.ഐ ഹോസ്ദുര്‍ഗ് ഭാരവാഹികളെ ആദരവോടെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി രൂപം കൊണ്ട ജെ.സി.ഐ ഹോസ്ദുര്‍ഗ്ഗിന്റെ ഉദ്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷവും കാഞ്ഞങ്ങാട് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്മായില്‍ ചിത്താരി (പ്രസി. ), അനീഷ് രാമഗിരി (സെക്ര.), അംജദ് ഗോള്‍ഡന്‍ (ട്രഷ.) എന്നിവര്‍ ഭാരവാഹികളായി ചുമതലയേറ്റെടുത്തു.
പുതിയ അംഗങ്ങള്‍ക്ക് സോണ്‍ പ്രസിഡണ്ട് സമീര്‍ കെ.ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുന്‍ മേഖല പ്രസിഡണ്ട് സജിത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ്, ജെ.സി.ഐ സോണ്‍ വൈസ് പ്രസിഡണ്ട് ഡോ. നിതാന്ത് ബല്‍ശ്യാം, എം.ബി. ഷാനവാസ്, സാലിം ബേക്കല്‍ സംസാരിച്ചു. ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ട് പ്രസിഡണ്ട് ഷംസീര്‍ അധ്യക്ഷത വഹിച്ചു.
2022ലെ ബിസിനസ്സ് എക്‌സലന്‍സി അവാര്‍ഡ് ബെസ്റ്റ് ഇന്ത്യ റഫീഖിനും നിസ്വാര്‍ത്ഥ സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡ് പത്മരാജന്‍ ഐങ്ങോത്തിനും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സമ്മാനിച്ചു. സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായ സോളാര്‍ കുഞ്ഞാമദ് ഹാജി, റഹ്‌മാനിയ ബേക്കറി സ്ഥാപകന്‍ അബ്ദുറഹിമാന്‍, അജീര്‍ നൈഫ് ബേക്കല്‍ എന്നിവരെ ആദരിച്ചു.
2022 ഒക്ടോബറില്‍ നിര്‍ധനരും നിരാലംബരുമായ നൂറ് പെണ്‍കുട്ടികള്‍ക്ക് വിവാഹ സ്വപ്‌ന സാക്ഷത്കാരമെന്ന 'മാംഗല്യം - 2022' പദ്ധതി പ്രൗഢമായ സദസ്സിന് മുന്നില്‍ പ്രസിഡണ്ട് സ്ഥാനമേറ്റെടുത്ത ഇസ്മായില്‍ ചിത്താരി പ്രഖ്യാപിച്ചു.
പ്രശസ്ത ഗായകന്‍ കൊല്ലം ഷാഫിയുടെ ഇശല്‍ നൈറ്റോടുകൂടി പരിപാടി സമാപിച്ചു. കെ. ഇബക്കര്‍, ഹക്കീം കുന്നില്‍, അഷ്‌റഫ് എം.ബി.എം, സാജിദ് മൗവ്വല്‍, അഷറഫ് എ.ബി.എം, സി.പി സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it