വെല്‍ഫെയര്‍ സ്‌കീം: കെ.എം.സി.സി. പ്രവാസികളെ നെഞ്ചോട് ചേര്‍ത്തുവെക്കുന്നു -യഹ്‌യ

ദുബായ്: പ്രവാസ ജീവിതത്തിനിടയില്‍ ജീവിതം പൊലിഞ്ഞു പോകുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായ ധനം നല്‍കി സാന്ത്വനവും പ്രതീക്ഷയും പകര്‍ന്ന് ദുബായ് കെ.എം.സി.സി. നടപ്പില്‍ വരുത്തി വരുന്ന വെല്‍ഫെയര്‍ സ്‌കീം പദ്ധതി ലോകത്ത് ഒരു സ്വകാര്യ സംഘടനക്കും അവകാവശപ്പെടാന്‍ കഴിയാത്തതാണെന്ന് മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും യു.എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ്‌യ തളങ്കര പറഞ്ഞു. ഇത്തരം മഹനീയ പ്രവര്‍ത്തികള്‍ മുഖേന കെ.എം.സി.സി പ്രവാസികളെയും അവരുടെ കുടുബങ്ങളെയും നെഞ്ചോടു ചേര്‍ത്ത് വെക്കുകയാണെന്നും […]

ദുബായ്: പ്രവാസ ജീവിതത്തിനിടയില്‍ ജീവിതം പൊലിഞ്ഞു പോകുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായ ധനം നല്‍കി സാന്ത്വനവും പ്രതീക്ഷയും പകര്‍ന്ന് ദുബായ് കെ.എം.സി.സി. നടപ്പില്‍ വരുത്തി വരുന്ന വെല്‍ഫെയര്‍ സ്‌കീം പദ്ധതി ലോകത്ത് ഒരു സ്വകാര്യ സംഘടനക്കും അവകാവശപ്പെടാന്‍ കഴിയാത്തതാണെന്ന് മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും യു.എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ്‌യ തളങ്കര പറഞ്ഞു.
ഇത്തരം മഹനീയ പ്രവര്‍ത്തികള്‍ മുഖേന കെ.എം.സി.സി പ്രവാസികളെയും അവരുടെ കുടുബങ്ങളെയും നെഞ്ചോടു ചേര്‍ത്ത് വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം തല വെല്‍ഫെയര്‍ സ്‌കീം കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികള്‍ തിരഞ്ഞെടുത്ത കോര്‍ഡിനേറ്റര്‍മാരെയും പ്രധാന ഭാരവാഹികളെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി സലാം കന്യപ്പാടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഫൈസല്‍ മുഹ്‌സിന്‍, സത്താര്‍ ആലമ്പാടി, മുനീഫ് ബദിയടുക്ക, എം.എസ.് ഹമീദ് ബദിയടുക്ക, ഷാഫി കാസിവളപ്പില്‍, ഹനീഫ് കുമ്പഡാജ, ഹസ്‌കര്‍ ചൂരി, സര്‍ഫ്രാസ് പട്ടേല്‍, റഫീഖ് എതിര്‍ത്തോട്, തല്‍ഹത്ത്, ഇഖ്ബാല്‍ കെ.പി., നാസര്‍ മല്ലം, മുഹമ്മദ് പി.സി., നിസാം ചൗക്കി, ഷകീല്‍ എരിയാല്‍, ഖാദര്‍ മൊഗര്‍, റൗഫ് അറന്തോട്, നിസാം പുളിക്കൂര്‍, നിസാം ഹിദായത്ത് നഗര്‍, മുല്ല ഉമര്‍, അന്‍വര്‍ മഞ്ഞംപാറ, റസാഖ് ബദിയടുക്കം, സിദ്ദിഖ്, വൈ.എ. നാസര്‍, അബു പി.സി., ജുനൈദ് എന്നിവര്‍ സംബന്ധിച്ചു. സുബൈര്‍ അബ്ദുല്ല, സഫ്‌വാന്‍ അണങ്കൂര്‍ എന്നിവര്‍ വെല്‍ഫെയര്‍ സ്‌കീം പദ്ധതിയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കി. സിദ്ദിഖ് ചൗക്കി സ്വാഗതവും സുഹൈല്‍ കോപ്പ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it