ഹമീദലി ഷംനാട് കാലത്തിനു മുന്നേ സഞ്ചരിച്ച മഹാമനീഷി-ഹുസൈനാര്‍ ഹാജി എടച്ചാക്കൈ

ദുബായ്: മുന്‍ എം.പിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഹമീദലി ഷംനാട് കാലത്തിനു മുന്നേ സഞ്ചരിച്ച മഹാ മനീഷി ആയിരുന്നുവെന്ന് ദുബായ് കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡണ്ട്ഹുസൈനാര്‍ ഹാജി എടച്ചാക്കൈ പറഞ്ഞു. ദുബായ് കെ.എം.സി.സി ജില്ലാ പ്രവര്‍ത്തക പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന […]

ദുബായ്: മുന്‍ എം.പിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഹമീദലി ഷംനാട് കാലത്തിനു മുന്നേ സഞ്ചരിച്ച മഹാ മനീഷി ആയിരുന്നുവെന്ന് ദുബായ് കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡണ്ട്ഹുസൈനാര്‍ ഹാജി എടച്ചാക്കൈ പറഞ്ഞു.
ദുബായ് കെ.എം.സി.സി ജില്ലാ പ്രവര്‍ത്തക പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, വൈസ് പ്രസിഡണ്ട് ഹനീഫ ചെര്‍ക്കള, ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്‍., ജില്ലാ ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, കെ.പി. അബ്ബാസ് കളനാട്, അഷ്‌റഫ് പാവൂര്‍ മഞ്ചേശ്വരം, സലിം ചേരങ്കൈ, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മൊഹ്‌സിന് തളങ്കര, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ ബാവ, സുബൈര്‍ കുബനൂര്‍, ഡോക്ടര്‍ ഇസ്മായില്‍, ഷാഫി ചെര്‍ക്കള, സിദ്ധീഖ് അടൂര്‍, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബേരികെ സത്താര്‍ ആലംപാടി, ബഷീര്‍ സി.എ. പള്ളിക്കര, സലാം മാവിലാടം, അഷറഫ് ബച്ചന്‍ കാഞ്ഞങ്ങാട് പ്രസംഗിച്ചു. അഷ്‌റഫ് പാവൂര്‍ പ്രാര്‍ത്ഥന നടത്തി. ജില്ലാ സെക്രട്ടറി സലാം തട്ടാനിച്ചേരി നന്ദി പറഞ്ഞു.
ഹാരിസ് പട്‌ളക്ക് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി നല്‍കി.

Related Articles
Next Story
Share it