വിവാഹ വസ്ത്ര പദ്ധതി ഉദ്ഘാടനവും വനിതാ സംഗമവും നടത്തി

കാഞ്ഞങ്ങാട്: വിവാഹ ദിനത്തില്‍ ഒരു നാള്‍ ഉപയോഗിച്ചു അലങ്കാരമായി ഷെല്‍ഫില്‍ അടക്കി വെക്കുന്ന വിലകൂടിയ ഡ്രെസ്സുകള്‍ സാമ്പാത്തിക പരാതീനതമൂലം പ്രയാസപ്പെടുന്ന കുടുംബത്തിലെ മണവാട്ടി മണവാളന്മാര്‍ക്ക് നല്‍കുന്നതിനായി ഗ്രീന്‍സ്റ്റാര്‍ അതിഞ്ഞാല്‍ ആവിഷ്‌കരിച്ചുനടപ്പിലാക്കി വരുന്ന വിവാഹ വസ്ത്ര പദ്ധതിക്ക് അതിഞ്ഞാല്‍ ലീഗ് ഹൗസില്‍ ഷോപ്പ് ഉല്‍ഘാടനം നടന്നു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്തു. വനിതാ സംഗമത്തില്‍ ഷീബ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. വനിത സംഗമം ഹരിത എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഷഹിദ റാഷിദ് ഉദ്ഘാടനം […]

കാഞ്ഞങ്ങാട്: വിവാഹ ദിനത്തില്‍ ഒരു നാള്‍ ഉപയോഗിച്ചു അലങ്കാരമായി ഷെല്‍ഫില്‍ അടക്കി വെക്കുന്ന വിലകൂടിയ ഡ്രെസ്സുകള്‍ സാമ്പാത്തിക പരാതീനതമൂലം പ്രയാസപ്പെടുന്ന കുടുംബത്തിലെ മണവാട്ടി മണവാളന്മാര്‍ക്ക് നല്‍കുന്നതിനായി ഗ്രീന്‍സ്റ്റാര്‍ അതിഞ്ഞാല്‍ ആവിഷ്‌കരിച്ചുനടപ്പിലാക്കി വരുന്ന വിവാഹ വസ്ത്ര പദ്ധതിക്ക് അതിഞ്ഞാല്‍ ലീഗ് ഹൗസില്‍ ഷോപ്പ് ഉല്‍ഘാടനം നടന്നു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്തു. വനിതാ സംഗമത്തില്‍ ഷീബ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. വനിത സംഗമം ഹരിത എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഷഹിദ റാഷിദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമ തഹ്ലിയ വനിത സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഷക്കില ബദറുദിന്‍ സ്വാഗതം പറഞ്ഞു. എം.എസ്.എഫ് കോഴിക്കോട് ജില്ലാ ട്രഷറര്‍ ഷഹദ പി, കാഞ്ഞങ്ങാട് മണ്ഡലം വനിത ലീഗ് പ്രസിഡണ്ട് ഖദീജ ഹമീദ്, കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമയ്യ, അജാനൂര്‍ പഞ്ചായത്ത് വനിത ലീഗ് പ്രസിഡണ്ട് കുഞ്ഞാമിന ഹാജറ സലാം, ആയിശ ഫര്‍ഷാന, മറിയ കുഞ്ഞി പ്രസംഗിച്ചു. ഹസീന ഖാലിദ് നന്ദി പറഞ്ഞു.
രണ്ട് മാസക്കാലമായി ഫ്രി വെഡ്ഡിംഗ് ഡ്രെസ്സിന് പ്രവര്‍ത്തിച്ച ഹസിന ഖാലിദിന് ഉള്ള സ്‌നേഹോപഹാരം ഫാത്തിമ തഹ്ലിയ നല്‍കി.

Related Articles
Next Story
Share it