എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പരാതികളുമായി എത്തുന്നവരെ ക്ഷമയോടെ സ്വീകരിച്ച് അവരുടെ ആവലാതികള്‍ കേള്‍ക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്നും ഓരോ പരാതിയും ജനപ്രതിനിധി പാഠമായി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മണ്ഡലത്തിലെ ഓരോ പൗരനും ആശ്രയമായി തീരാന്‍ എം.എല്‍.എമാര്‍ക്ക് സാധിക്കണമെന്നും എം.എല്‍.എയുടെ ഓഫീസുകള്‍ അവരുടെ ആശ്രയകേന്ദ്രമാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ പുതിയ ഔദ്യോഗിക ഓഫീസ് കെ.പി.ആര്‍. റാവു റോഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. […]

കാസര്‍കോട്: പരാതികളുമായി എത്തുന്നവരെ ക്ഷമയോടെ സ്വീകരിച്ച് അവരുടെ ആവലാതികള്‍ കേള്‍ക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്നും ഓരോ പരാതിയും ജനപ്രതിനിധി പാഠമായി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മണ്ഡലത്തിലെ ഓരോ പൗരനും ആശ്രയമായി തീരാന്‍ എം.എല്‍.എമാര്‍ക്ക് സാധിക്കണമെന്നും എം.എല്‍.എയുടെ ഓഫീസുകള്‍ അവരുടെ ആശ്രയകേന്ദ്രമാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ പുതിയ ഔദ്യോഗിക ഓഫീസ് കെ.പി.ആര്‍. റാവു റോഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം.അഷ്‌റഫ് എം.എല്‍.എ., ടി.ഇ.അബ്ദുല്ല, പി.കെ. ഫൈസല്‍, എ.അബ്ദുല്‍ റഹ്‌മാന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, കല്ലട്ര മാഹിന്‍ഹാജി, എ.ഗോവിന്ദന്‍ നായര്‍, പി.എ. അഷ്‌റഫലി, ഹരീഷ് ബി. നമ്പ്യാര്‍, കെ. മൊയ്തീന്‍ കുട്ടി ഹാജി, എ.എം. കടവത്ത്, കരിമ്പില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it