കെ.ജി.എം.ഒ.എ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരളത്തിലെ ഗവ. ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ ജില്ലാ ആസ്ഥാന മന്ദിരം സംസ്ഥാന പ്രസിഡണ്ട് ജി.എസ്. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്പത്രിക്ക് സമീപം ജയില്‍ റോഡിന് അരികിലായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍ ദിനാഘോഷവും സംസ്ഥാന കമ്മിറ്റി യോഗവും നടന്നു. ബില്‍ഡിംഗിലെ ഗസ്റ്റ് റൂം ഉദ്ഘാടനവും സംസ്ഥാന പ്രസിഡണ്ട് നിര്‍വഹിച്ചു. കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി ടി.എന്‍. സുരേഷ് നിര്‍വ്വഹിച്ചു. ഡി.എം.ഒ ഡോ. എ.വി. രാംദാസ് മുഖ്യാതിഥിയായി. ജില്ലാ പ്രസിഡണ്ട് ഡോ. സി.എം […]

കാഞ്ഞങ്ങാട്: കേരളത്തിലെ ഗവ. ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ ജില്ലാ ആസ്ഥാന മന്ദിരം സംസ്ഥാന പ്രസിഡണ്ട് ജി.എസ്. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്പത്രിക്ക് സമീപം ജയില്‍ റോഡിന് അരികിലായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍ ദിനാഘോഷവും സംസ്ഥാന കമ്മിറ്റി യോഗവും നടന്നു. ബില്‍ഡിംഗിലെ ഗസ്റ്റ് റൂം ഉദ്ഘാടനവും സംസ്ഥാന പ്രസിഡണ്ട് നിര്‍വഹിച്ചു. കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി ടി.എന്‍. സുരേഷ് നിര്‍വ്വഹിച്ചു. ഡി.എം.ഒ ഡോ. എ.വി. രാംദാസ് മുഖ്യാതിഥിയായി. ജില്ലാ പ്രസിഡണ്ട് ഡോ. സി.എം കായിഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഡോ. ജമാല്‍ അഹമ്മദ്, എഡിറ്റര്‍ ഡോ. വി.എസ് അനുപ്, ഡോ. ഒ. വാസുദേവന്‍, ഡോ. ശംസുദ്ദീന്‍ പി, ഡോ. സുനില്‍ കുമാര്‍ പി.എസ്, ഡോ. ഷമീമ തന്‍വിര്‍, ഡോ. ബി. നാരായണ നായിക്, ഡോ. ഷക്കീല്‍ അന്‍വര്‍ പ്രസംഗിച്ചു. ഡോ. ഡി.ജി രമേശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. മുഹമ്മദ് റിയാസ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it