ഇഫ്ത്താര്‍ മീറ്റും പ്രവര്‍ത്തനോദ്ഘാടനവും നടത്തി

അബുദാബി: അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി അബുദാബി റഹ്മത്ത് കാലിക്കറ്റ് ഹോട്ടലില്‍ പ്രവര്‍ത്തനോദ്ഘാടനവും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു. അസീസ് ആറാട്ടുക്കടവിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. 'ഫോക്കസ് 365' യുടെ ലോഗോ പ്രകാശനം എ അബ്ദുല്‍ റഹ്മാന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീരിന് നല്‍കി പ്രകാശനം ചെയ്തു. കെ.എം.സി.സി കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ലോഗോ പ്രകാശനം സമസ്ത വൈസ് പ്രസിഡണ്ട് യു.എം […]

അബുദാബി: അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി അബുദാബി റഹ്മത്ത് കാലിക്കറ്റ് ഹോട്ടലില്‍ പ്രവര്‍ത്തനോദ്ഘാടനവും ഇഫ്ത്താര്‍ സംഗമവും സംഘടിപ്പിച്ചു. അസീസ് ആറാട്ടുക്കടവിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. 'ഫോക്കസ് 365' യുടെ ലോഗോ പ്രകാശനം എ അബ്ദുല്‍ റഹ്മാന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീരിന് നല്‍കി പ്രകാശനം ചെയ്തു. കെ.എം.സി.സി കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ലോഗോ പ്രകാശനം സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മണ്ഡലം പ്രസിഡണ്ട് അസീസ് ആറാട്ടുക്കടവിന് നല്‍കി നിര്‍വഹിച്ചു. യു.എം. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അഷ്‌റഫ് എടനീര്‍, മൊയ്തു നിസാമി, ഹനീഫ പടിഞ്ഞാര്‍മൂല, അനീസ് മാങ്ങാട്, അബ്ദുല്‍ റഹ്മാന്‍ ചേക്കു ഹാജി, ഇബ്രാഹിം ബെരിക്കെ, അസീസ് പെര്‍മുദെ, സുലൈമാന്‍ കാനക്കോട്, ഷമീം ബേക്കല്‍, സമീര്‍ തയലങ്ങാടി സംസാരിച്ചു. നിസാര്‍ കല്ലങ്കൈ, അബ്ദുല്‍ റഹ്മാന്‍ പാറ, ലത്തീഫ് കുദിങ്കില, ഹനീഫ ദുബായ് ചെര്‍ക്കള, ശരീഫ് പള്ളത്തടുക്ക, അബ്ദുല്ല പള്ളപാടി, മഹ്റൂഫ് ബെവിഞ്ച, മുഹമ്മദ് ആലംപാടി, ഷാഫി നാട്ടക്കല്‍, ആസിഫ് അറന്തോട്, അസീസ് അലംഗോള്‍, റിഫയത്ത് പള്ളത്തില്‍, ശരീഫ് കാനക്കോട്, ബഷീര്‍ പാലകം നേതൃത്വം നല്‍കി. അഷ്റഫ് ആദൂര്‍ സ്വാഗതവും അഷ്റഫ് ബദിയടുക്ക നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it