ഉപരിപഠനാവസരങ്ങളുടെ അപര്യാപ്തത; പരിഹാരം കാണണം-എസ്.എസ്.എഫ്

കാസര്‍കോട്: വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് തുടരുന്ന അവഗണ് അവസാനിപ്പിക്കണമെന്നും ജനസംഖ്യാനുപാതികമായി സീറ്റുകളും ബാച്ചുകളും സ്ഥാപനങ്ങളും അനുവദിക്കണമെന്നും എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍ ആവശ്യപ്പെട്ടു. സഅദിയ്യയില്‍ നടന്ന നേതൃ ശില്‍പ്പശാലയുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്.എസ്.എഫ് അന്‍പതാം വാര്‍ഷിക സമ്മേളന കാലത്തെ പദ്ധതികളുടെയും പരിപാടികളുടെയും പഠനവും പരിശീലനവും ലക്ഷ്യം വെച്ച് സംഘടിപ്പിച്ച നേതൃ ശില്‍പ്പശാല എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് .കെ.വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ ദേശീയ പ്രസിഡണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി […]

കാസര്‍കോട്: വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് തുടരുന്ന അവഗണ് അവസാനിപ്പിക്കണമെന്നും ജനസംഖ്യാനുപാതികമായി സീറ്റുകളും ബാച്ചുകളും സ്ഥാപനങ്ങളും അനുവദിക്കണമെന്നും എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍ ആവശ്യപ്പെട്ടു.
സഅദിയ്യയില്‍ നടന്ന നേതൃ ശില്‍പ്പശാലയുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എസ്.എസ്.എഫ് അന്‍പതാം വാര്‍ഷിക സമ്മേളന കാലത്തെ പദ്ധതികളുടെയും പരിപാടികളുടെയും പഠനവും പരിശീലനവും ലക്ഷ്യം വെച്ച് സംഘടിപ്പിച്ച നേതൃ ശില്‍പ്പശാല എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് .കെ.വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ ദേശീയ പ്രസിഡണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു.
മതം, നിലപാട്, സാമൂഹികം, സംഘടന, ധാര്‍മിക വിപ്ലവം എന്നീ വിഷയങ്ങളില്‍ ഗഹനമായ പഠനവും ചര്‍ച്ചയും നടന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ മാണിക്കോത്ത് എ.പി അബ്ദുള്ള മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സഅദിയ്യ സദര്‍ മുദര്‍രിസ് കെ കെ ഹുസൈന്‍ ബാഖവി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കെ അബ്ദുല്‍ മജീദ്, ടി.എ അലി അക്ബര്‍, റാശിദ് ബുഖാരി കുറ്റിയാടി, ശഫീഖ് ബുഖാരി കാന്തപുരം, സ്വാബിര്‍ സഖാഫി കോഴിക്കോട്, ഇല്യാസ് സഖാഫി കൂമണ്ണ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിമാരായ ജാബിര്‍ സഖാഫി പാലക്കാട്, ഹാമിദലി സഖാഫി പാലാഴി, കെ ബി ബഷീര്‍, എം ജുബൈര്‍, സയ്യിദ് ആശിഖ് തങ്ങള്‍ കൊല്ലം, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, പി ജാബിര്‍, മുഹമ്മദ് നിയാസ് കോഴിക്കോട് സംസാരിച്ചു.

Related Articles
Next Story
Share it