വിദ്യാനഗറില്‍ വാട്ടര്‍ ടാങ്ക് നിറഞ്ഞ് വെള്ളം ഏറെനേരം റോഡിലേക്ക് ഒഴുകി; വാഹനഗതാഗതം ദുഷ്‌ക്കരമായി

വിദ്യാനഗര്‍: ശുദ്ധജലത്തിന് കനത്ത ക്ഷാമം നേരിടുമ്പോള്‍ വാട്ടര്‍ ടാങ്ക് നിറഞ്ഞുകവിഞ്ഞ് വെള്ളം ഏറെനേരം റോഡിലേക്കൊഴുകി. വിദ്യാനഗറില്‍ ദേശീയപാതക്ക് സമീപത്തുള്ള വാട്ടര്‍ ടാങ്കാണ് നിറഞ്ഞുകവിഞ്ഞത്. ഇന്ന് രാവിലെ മുതലാണ് വെള്ളം പാഴായി തുടങ്ങിയത്. ടാങ്കില്‍ നിന്നും കവിഞ്ഞൊഴുകിയ വെള്ളം നടപ്പാതയിലൂടെ ഒഴുകി സര്‍വീസ് റോഡിലെത്തുകയായിരുന്നു.വെള്ളം റോഡില്‍ നിറഞ്ഞതോടെ വാഹനഗതാഗതവും കാല്‍നടയാത്രയും ദുഷ്‌ക്കരമായി.ചില വാഹനങ്ങള്‍ വെള്ളത്തില്‍ തെന്നിയാണ് മുന്നോട്ടുപോയത്. സര്‍വീസ് റോഡിലെ താല്‍ക്കാലിക നടപ്പാതയില്‍ ചെളിനിറഞ്ഞിരിക്കുകയാണ്. ഇതുമൂലം ഇവിടെ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്.ഈ വാട്ടര്‍ ടാങ്കില്‍ നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നത് പതിവാണെന്ന് […]

വിദ്യാനഗര്‍: ശുദ്ധജലത്തിന് കനത്ത ക്ഷാമം നേരിടുമ്പോള്‍ വാട്ടര്‍ ടാങ്ക് നിറഞ്ഞുകവിഞ്ഞ് വെള്ളം ഏറെനേരം റോഡിലേക്കൊഴുകി. വിദ്യാനഗറില്‍ ദേശീയപാതക്ക് സമീപത്തുള്ള വാട്ടര്‍ ടാങ്കാണ് നിറഞ്ഞുകവിഞ്ഞത്. ഇന്ന് രാവിലെ മുതലാണ് വെള്ളം പാഴായി തുടങ്ങിയത്. ടാങ്കില്‍ നിന്നും കവിഞ്ഞൊഴുകിയ വെള്ളം നടപ്പാതയിലൂടെ ഒഴുകി സര്‍വീസ് റോഡിലെത്തുകയായിരുന്നു.
വെള്ളം റോഡില്‍ നിറഞ്ഞതോടെ വാഹനഗതാഗതവും കാല്‍നടയാത്രയും ദുഷ്‌ക്കരമായി.
ചില വാഹനങ്ങള്‍ വെള്ളത്തില്‍ തെന്നിയാണ് മുന്നോട്ടുപോയത്. സര്‍വീസ് റോഡിലെ താല്‍ക്കാലിക നടപ്പാതയില്‍ ചെളിനിറഞ്ഞിരിക്കുകയാണ്. ഇതുമൂലം ഇവിടെ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്.
ഈ വാട്ടര്‍ ടാങ്കില്‍ നിന്ന് വെള്ളം കവിഞ്ഞൊഴുകുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിന് മുമ്പും വെള്ളം റോഡിലേക്കൊഴുകി യാത്രക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന സമയത്ത് അശ്രദ്ധ കൊണ്ട് ഇങ്ങനെ വെള്ളം പാഴാക്കിക്കളയുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.

Related Articles
Next Story
Share it