ഉപ്പള: ശക്തമായ മഴയില്‍ ഉപ്പളയില്‍ വീടുകളുടെ ചുറ്റു മതില് തകര്‍ന്നു. കിണറുകളില്‍ മലിനജലം കയറി. സാധങ്ങള്‍ ഒഴുകിപ്പോയി. ഉപ്പള ഹിദായത്ത് ബസാറിലെ അന്തു, സാദിഖ്, അബ്ബാസ് എന്നിവരുടെ വീടുകളിലെ ചുറ്റുമതിലാണ് തകര്‍ന്നത്. ഇബ്രാഹിം ഹാജി, അബ്ബാസ് എന്നിവരുടെ വീടുകളിലെ കിണറുകളിലേക്കാണ് മലിനജലം കയറിയത്. വീടിന് പുറത്ത് വെച്ച സാധനങ്ങള്‍ ഒഴുകിപോകുകയായിരുന്നു. ദേശീയപാത ആറ് വരിയാക്കുന്നപ്രവൃത്തിയുടെ ഭാഗമായി കഴിഞ്ഞ ദിവസം ഓവുചാലുകള്‍ നികത്തിയിരുന്നു. ഇത് കാരണമാണ് മഴവെള്ളം കയറിയത്. മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം അഷറഫ് പ്രദേശത്തെത്തി ഉദ്യോഗസ്ഥരോട് എത്രയുപ്പെട്ടെന്ന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.