ഉപ്പളയില്‍ വസ്ത്രക്കടയുടെ ചുമര് തുരന്ന് 17000 രൂപ കവര്‍ന്നു

മഞ്ചേശ്വരം: ഉപ്പളയില്‍ വസ്ത്രക്കടയുടെ ചുമര് തുരന്ന് 17000 രൂപ കവര്‍ന്നു. ഹിദായത്ത് നഗറിലെ അബ്ദുല്‍ റഹ്‌മാന്റെ ഉടസ്ഥതയിലുള്ള ഉപ്പളയിലെ ഷാലിമാര്‍ വസ്ത്ര കടയിലാണ് കവര്‍ച്ച നടന്നത്. കടയുടെ പിറകുവശത്തെ ഭിത്തിയുടെ കല്ലുകള്‍ നീക്കി അകത്ത് കയറി മേശ വലിപ്പിലുണ്ടായിരുന്ന 17000 രൂപയാണ് കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചയോടെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള ഭാഗങ്ങളിലായി രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ പത്തോളം കവര്‍ച്ചകളാണ് നടന്നത്. പട്ടാപ്പകല്‍ ഉപ്പളയിലും കുമ്പള ബദരിയ നഗറിലും […]

മഞ്ചേശ്വരം: ഉപ്പളയില്‍ വസ്ത്രക്കടയുടെ ചുമര് തുരന്ന് 17000 രൂപ കവര്‍ന്നു. ഹിദായത്ത് നഗറിലെ അബ്ദുല്‍ റഹ്‌മാന്റെ ഉടസ്ഥതയിലുള്ള ഉപ്പളയിലെ ഷാലിമാര്‍ വസ്ത്ര കടയിലാണ് കവര്‍ച്ച നടന്നത്. കടയുടെ പിറകുവശത്തെ ഭിത്തിയുടെ കല്ലുകള്‍ നീക്കി അകത്ത് കയറി മേശ വലിപ്പിലുണ്ടായിരുന്ന 17000 രൂപയാണ് കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചയോടെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള ഭാഗങ്ങളിലായി രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ പത്തോളം കവര്‍ച്ചകളാണ് നടന്നത്. പട്ടാപ്പകല്‍ ഉപ്പളയിലും കുമ്പള ബദരിയ നഗറിലും വീടുകളില്‍ കയറി വീട്ടമ്മമാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തത്. കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം നാട്ടുകാരുടെയും പൊലീസിന്റയും ഉറക്കം കെടുത്തുകയാണ്.

Related Articles
Next Story
Share it